ന്യൂദൽഹി: വാണിജ്യ വാഹന ഉപഭോക്താക്കൾക്കും ഡീലർഷിപ്പുകൾക്കും ധനസഹായം നൽകാൻ സൗത്ത് ഇന്ത്യൻ ബാങ്കുമായി സന്ധിയിൽ ഏർപ്പെട്ടതായി ടാറ്റ മോട്ടോഴ്സ് അറിയിച്ചു.
മുഴുവൻ വാണിജ്യപരമായ പോർട്ട്ഫോളിയോയിലും സൗത്ത് ഇന്ത്യൻ ബാങ്ക് ധനസഹായം നൽകുന്ന മെമ്മോറാണ്ടം ആവിഷ്കരിച്ചതായി ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി.
തങ്ങളുടെ ഉപയോക്താക്കൾക്ക്, അവരുടെ വാണിജ്യ വാഹനങ്ങൾ സ്വായത്തമാക്കാൻ ധനസഹായം എളുപ്പത്തിൽ ലഭിക്കാൻ വേണ്ട നടപടി സ്വീകരിക്കേണ്ടത് തങ്ങളുടെ പ്രധാന മുൻഗണനകളാണെന്ന് ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹനങ്ങൾ വൈസ് പ്രസിഡന്റ് രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക