Categories: Kerala

വെള്ളാനിക്കര സഹകരണ ബാങ്കിലെ രണ്ട് ജീവനക്കാർ മരിച്ച നിലയിൽ

Published by

തൃശൂർ : വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. കാർഷിക സർവകലാശാല ക്യാമ്പസിനകത്ത് പ്രവർത്തിക്കുന്ന ബാങ്കിലാണ് ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്റണി എന്നിവരാണ് മരിച്ചത്. സംഭവ സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തുകയാണ്.

കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആന്റണിയുടെ മൃതദേഹം തലയ്‌ക്ക് അടിയേറ്റ് രക്തം വാർന്ന നിലയിൽ. അരവിന്ദാക്ഷന്റെ മൃതദേഹം കണ്ടെത്തിയത് ബാങ്കിന് പിറകിലെ കാനയിൽ നിന്ന്. മൃതദേഹത്തിന് സമീപത്ത് നിന്ന് വിഷക്കുപ്പി കണ്ടുകിട്ടിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by