ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കാട്ടുതീ നിയന്ത്രണവിധേയമാക്കുന്നതിനായി ഐഎഎഫ് ഹെലികോപ്റ്റർ. നൈനിറ്റാൾ ജില്ലയിലാണ് കാട്ടുതീ പടർന്നിരിക്കുന്നത്. തീ നിയന്ത്രണ വിധേയമാക്കുന്നതിനായി ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ വിന്യസിച്ചുവെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.
ഇന്നലെയോടെയാണ് ഹൈക്കോടതി കോളനിയിക്ക് സമീപമുള്ള പൈൻ മേഖലയിൽ കാട്ടുതീ പടർന്നത്. എംഐ-17 ഹെലികോപ്റ്ററാണ് ദൗത്യത്തിനായി ഉപയോഗിക്കുന്നത്. ഭീംതൽ തടാകത്തിൽ നിന്നും ഹെലികോപ്റ്റർ മുഖേന വെള്ളം ശേഖരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി. ബാംബി ബക്കറ്റ് ഉപയോഗിച്ചാണ് വെള്ളം ശേഖരിച്ചത്.
പൈൻസ്, ഭൂമിയാധർ, ജ്യോലികോട്ട്, നാരായണൻ നഗർ, ഭാവാലി, രാംഗഡ്, മുക്തേശ്വർ എന്നിവിടങ്ങളിലെ വന പ്രദേശങ്ങളിലേക്കാണ് വെള്ളം ഒഴിച്ചത്. അതേസമയം തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിച്ചു വരികയാണെന്ന് മുഖ്യമന്ത്രി ധാമി അറിയിച്ചു.
വനത്തിൽ തീയിടാൻ ശ്രമിച്ചതിന് കഴിഞ്ഞ ദിവസം മൂന്ന് പേരെ പിടികൂടിയിരുന്നു. ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം 31 ഇടങ്ങളിലാണ് കാട്ടുതീ റിപ്പോർട്ട് ചെയ്തത്. ഏകദേശം 33.34 ഹെക്ടർ വനഭൂമി നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: