ഇടുക്കി;കാലവർഷം എത്താനിരിക്കെ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കുകയാണെന്ന് അറിയിച്ച് ജില്ലാ കളക്ടർ ഷീബ ജോർജ്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി, ഇരട്ടയാർ എന്നീ ഡാമുകളിലാണ് സജ്ജീകരണങ്ങൾ നടക്കുന്നത്. ഡാമുകളിൽ സ്ഥാപിച്ചിട്ടുള്ള സൈറണിന്റെ ട്രയൽ റൺ വൈകാതെ നടത്തുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.
ഏപ്രിൽ 30-ന് രാവിലെ 11 മണിയോടെയാകും ഇരു ഡാമുകളിലെയും സൈറണിന്റെ ട്രയൽ റൺ നടത്തുക. സൈറണിന്റെ സാങ്കേതിക തകാരാറുകൾ പരിശോധിക്കുകയാണ് ലക്ഷ്യമെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കളക്ടർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: