മുംബൈ: ഇന്ത്യ ഉള്ളി കയറ്റുമതിക്കുള്ള കഴിഞ്ഞ അഞ്ചു മാസമായി നിലനിന്നിരുന്ന നിരോധനം കേന്ദ്രം പിന്‍വലിച്ചു. ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാന്, ബഹ്റൈന്‍, മൗറീഷ്യസ്, യുഎഇ എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷം ടണ്‍ ഉള്ളിയാണ് കയറ്റുമതി ചെയ്യുന്നത്.
മഹാരാഷ്ട്രയിലെ ഉള്ളിക്കര്‍ഷകര്‍ വളരെ നാളുകളായി ഉള്ളി കയറ്റുമതി നിരോധിച്ചതിനാല്‍ അമര്‍ഷത്തിലായിരുന്നു. പ്രധാനമായും മഹാരാഷ്ട്രയിലെ ഉള്ളിക്കര്‍ഷകരുടെ ഉല്പന്നങ്ങളാണ് കയറ്റുമതി ചെയ്യുക. മറ്റൊരു 2000 ടണ്‍ വെളുത്ത ഉള്ളിയും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യുഎഇയിലേക്കും കയറ്റുമതി ചെയ്യാന്‍ അനുവദിച്ചിട്ടുണ്ട്.
നാഷണല്‍ കോഓപ്പറേറ്റീവ് എക്സ്പോര്‍ട്സ് ലിമിറ്റഡ് (എന്‍സിഇഎല്‍) കയറ്റുമതി ചെയ്യാനുള്ള ഉള്ളി ശേഖരിച്ചുകഴിഞ്ഞതായി ഉപഭോക്തൃ കാര്യ മന്ത്രാലയം അറിയിച്ചു. ഉള്ളിക്ക് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതും 2023-24ല്‍ റാബി, ഖാരിഫ് സീസണിലെ വിളവ് കുറഞ്ഞ സാഹചര്യമുള്ളതിനാലും ആണ് കേന്ദ്രസര്‍ക്കാര്‍ ഉള്ളിക്കയറ്റുമതി നിരോധിച്ചത്.
ഉള്ളിക്കയറ്റുമതി അനുവദിച്ചതിന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. ഈ വാര്‍ത്ത ഉള്ളി കര്‍ഷകര്‍ക്ക് ആശ്വാസമായെന്ന് കേന്ദ്രമന്ത്രി ഭാരതി പവാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: