ലണ്ടന്‍: മോദിയുടെ ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ ലഭിക്കുന്നതായി പ്രമുഖ മാധ്യമ പ്രവര്‍ത്തക പല്‍കി ശര്‍മ്മ. മതപരമായ അസഹിഷ്ണുത ഇന്ത്യന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം സ്ഥിരം ഉയര്‍ത്തുന്ന വിമര്‍ശനമാണെന്നും അതില്‍ വാസ്തവം ഇല്ലന്നും ഫസ്റ്റ് പോസ്റ്റ് ഡോട്ട് കോമിന്റെ മാനേജിംഗ് എഡിറ്ററായ പല്‍കി ശര്‍മ്മ പറഞ്ഞു. ഓക്സ്ഫോര്‍ഡ് നഗരത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ സംവാദ വേദിയായ ഓക്സ്ഫോര്‍ഡ് യൂണിയന് പരിപാടിയില്‍ ഇന്ത്യ എങ്ങിനെയെല്ലാമാണ് ലോകശക്തിയായി ഉയര്‍ന്നത് എന്നതിന് സ്ഥിതിവിവരക്കണക്കുകളും ഉദാഹരണങ്ങളും അവര്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
ഒറ്റപ്പെട്ട അക്രമസംഭവങ്ങളോ, അവിടെയും ഇവിടെയും ഉള്ള ഉദാഹരണങ്ങളോ ഉയര്‍ത്തിക്കാട്ടിയിട്ട് കാര്യമില്ല. സര്‍ക്കാരിന്റെ നയങ്ങളാണ് നോക്കേണ്ടത്. ഒന്നാം മോദി സര്‍ക്കാരിന്റെ കാര്യമെടുക്കാം. സ്കോളര്‍ഷിപ്പ് ലഭിക്കുന്ന മുസ്ലിം വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചു. ഏകദേശം 20 ലക്ഷം കൂടുതല്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്കി. അവരെ പാര്‍ശ്വവല്‍ക്കരിക്കുകയാണ് ലകഷ്യമെങ്കില്‍ സര്‍ക്കാരിന് അത് ചെയ്യേണ്ട കാര്യമില്ല. ഇനി ഹജ്ജ് തീര്‍ത്ഥാടനത്തെക്കുറിച്ചുള്ള തീരുമാനം എടുക്കാം. ഹജ്ജിനു പോകുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. 2104ല്‍ 1,36000 പേരാണ് ഹജ്ജിന് പോയിരുന്നതെങ്കില്‍ 2019ല്‍ തന്നെ ഇത് 2 ലക്ഷം പേരായി ഉയര്‍ന്നു. മുസ്ലിങ്ങളെ ഒതുക്കാനാണ് ഉദ്ദേശമെങ്കില്‍ എന്തിനാണ് ഹജ്ജ് ക്വാട്ട മോദി സര്‍ക്കാര്‍ ഉയര്‍ത്തിയത്.
അതുപോലെ മുത്തലാഖ് സമ്പ്രദായം ഈ സര്‍ക്കാര്‍ നിര്‍ത്തലാക്കി. അതിനെ ഒരു നല്ല മാറ്റമായാണോ അതോ അടിച്ചമര്‍ത്തലായാണോ നിങ്ങള്‍ കാണുന്നത്?
ഇന്ത്യയില്‍ 89 ശതമാനത്തിന് സ്വതന്ത്രമായി മതാരാധന നടത്താന്‍ കഴിയുന്നു. പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ 2021ലെ സര്‍വ്വേ പഠനം നോക്കാം. സര്‍വ്വേ ചെയ്യപ്പെട്ട 89 ശതമാനം മുസ്ലിങ്ങളും ക്രിസ്ത്യാനികളും തങ്ങള്‍ക്ക് തികച്ചും സ്വതന്ത്രമായി മതം ആചരിക്കാന്‍ കഴിയുന്നു എന്നാണ് സര്‍വ്വേയില്‍ പറഞ്ഞത്. (പ്യൂ റിസര്‍ച്ച് സെന്റര്‍ വാഷിംഗ്ടണ്‍ ഡി.സി ആസ്ഥാനമായുള്ള പക്ഷപാതരഹിതമായ ഒരു അമേരിക്കന്‍ തിങ്ക് ടാങ്കാണ്. ഇത് സാമൂഹിക പ്രശ്നങ്ങള്‍, പൊതുജനാഭിപ്രായം, യുണൈറ്റഡ് സ്റ്റേറ്റ്സിനെയും ലോകത്തെയും രൂപപ്പെടുത്തുന്ന ജനസംഖ്യാപരമായ പ്രവണതകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്നു.)
സര്‍ക്കാരിന്റെ സാമൂഹ്യപദ്ധതികള്‍ ബാങ്ക് അക്കൗണ്ടുകള്‍, ഇന്‍ഷുറന്‍സ് പോളിസി, ഗ്യാസ് കണക്ഷന് എന്നിവ എല്ലാ മതക്കാര്‍ക്കും വിവേചനമില്ലാതെ നല്കുന്നു. ഇനി ഇന്ത്യയിലെ ചില കാര്യങ്ങള്‍ പറയാം. കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞു. കശ്മീരിന്റെ സമ്പദ് ഘടന ഇന്ന് ഏറെ മെച്ചപ്പെട്ടു. 1.8 കോടി ടൂറിസ്റ്റുകള്‍ കഴിഞ്ഞ വര്‍ഷം മാത്രം കശ്മീര്‍ സന്ദര്‍ശിച്ചു. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ടൂറിസ്റ്റുകളുടെ ഒഴുക്കാണ് ഇത്. യുഎഇയിലെ കമ്പനിയില്‍ നിന്നും നേരിട്ടുള്ള നിക്ഷേപമെത്തി. ഇനി സുരക്ഷിതത്വത്തെക്കുറിച്ച് പറയാം. തീവ്രവാദി ആക്രമണങ്ങള്‍ പകുതിയായി കുറഞ്ഞു. ഇവിടുത്തെ സമ്പദ് ഘടന മെച്ചപ്പെട്ടു. കശ്മീര്‍ മെച്ചപ്പെട്ടു. ചരിത്രപരമായി ഇന്ത്യയ്ക്ക് മേല്‍ അടിച്ചേല്പിക്കപ്പെട്ട ഒരു തെറ്റിനെ ശരിയാക്കി.
പത്ത് വര്‍ഷത്തെ മോദി ഭരണത്തില്‍ എങ്ങിനെല്ലാമാണ് ഇന്ത്യ മാറിയതെന്ന് പല്‍കി ശര്‍മ്മ എല്ലാവര്ക്കും മനസ്സിലാകുന്ന ഭാഷയില്‍ ലളിതമായാണ് വിവരിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: