പൂനെ: കോലാപൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ നടന്ന പരിശോധനയില്‍ ഡസന്‍ കണക്കിന് സെല്‍ ഫോണുകളും സിം കാര്‍ഡുകളും കണ്ടെടുത്ത സാഹചര്യത്തില്‍ രണ്ട് ജയില്‍ ഓഫീസര്‍മാരെയും ഒമ്പത് ഗാര്‍ഡുമാരെയും സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. അതീവ സുരക്ഷാ സംവിധാനങ്ങളുളള ജയിലില്‍ നിന്ന് ഇവ കണ്ടെടുത്തത് ഗൗരവകരമാണെന്ന് അധികൃതര്‍ പറഞ്ഞുയ
പതിവ് പരിശോധനയ്ക്കിടെ ഒന്നിലധികം സെല്‍ഫോണുകള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് അടുത്തിടെ മൂന്നാഴ്ചയോളം ജയിലില്‍ സമഗ്രമായ പരിശോധന നടത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ തിരച്ചിലിനിടെ ജയില്‍ വളപ്പില്‍ നിന്നും തടവുകാരില്‍ നിന്നും ഒളിപ്പിച്ച് വച്ചിരുന്ന ഡസന്‍ കണക്കിന് ഫോണുകളും സിം കാര്‍ഡുകളും കണ്ടെടുക്കുകയായിരുന്നു.
മഹാരാഷ്ട്രയിലെ ജയിലുകള്‍ക്കെല്ലാം സ്മാര്‍ട്ട് കാര്‍ഡ് അധിഷ്ഠിത ഫോണ്‍ സൗകര്യങ്ങളും ഇ-മുലകത്ത് ഓണ്‍ലൈന്‍ സന്ദര്‍ശന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഈ സംവിധാനത്തിലൂടെ പരിശോധിച്ചുറപ്പിച്ച ആളുകളെ മാത്രമേ ബന്ധപ്പെടാന്‍ കഴിയൂ. ഇവ നിരീക്ഷിക്കുകയും ചെയ്യും. അനധികൃതമായി സെല്‍ ഫോണുകള്‍ കണ്ടെടുത്തതിലൂടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവ ഉപയോഗിക്കുന്നതെന്ന് വ്യക്തമായതായി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: