തിരുവനന്തപുരം:സുഹൃത്തുക്കളായ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് മണക്കോട് സ്വദേശി ബിജീഷ് (26), വര്‍ക്കല സ്വദേശി ശ്യം (26) എന്നിവരാണ് മരിച്ചത്.
നിര്‍മ്മാണ തൊഴിലാളികളാണ് ഇരുവരും. ശനിയാഴ്ച ഉച്ചയ്‌ക്ക് ശേഷം ഇവരെ കാണാനില്ലായിരുന്നു.
നെടുമങ്ങാട് പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യയ്‌ക്കുളള കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: