കോട്ടയം: കോട്ടയം ലോക്സഭ മണ്ഡലത്തിലെ വോട്ടെടുപ്പില്‍ 66.54ശതമാനം പോളിങ്. പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ കണക്കാക്കാതെയുള്ള കണക്കാണിത്. ആകെ വോട്ട് : 12,54,823, വോട്ട് നേരിട്ട് രേഖപ്പെടുത്തിയവര്‍ : 8,23,237, വീട്ടില്‍ വോട്ട് ചെയ്തവര്‍ : 11658 പേര്. 6,07,502 പുരുഷവോട്ടര്‍മാരില്‍ 4,18,285 പേരും (68.85 ശതമാനം) 6,47,306 സ്ത്രീ വോട്ടര്‍മാരില്‍ 4,04,946 പേരും (62.56 ശതമാനം) 15 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരില്‍ ആറു പേരും (40 ശതമാനം) നേരിട്ട് വോട്ടുരേഖപ്പെടുത്തി. 71.69ശതമാനം രേഖപ്പെടുത്തിയ വൈക്കം നിയമസഭ മണ്ഡലമാണ് പോളിങ്ങില്‍ മുന്നില്‍. ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിലാണ്, 62.27 ശതമാനം. വിവിധ നിയമസഭ മണ്ഡലങ്ങളില്‍ നേരിട്ട് വോട്ട് രേഖപ്പെടുത്തിയതിന്റെ പോളിങ് ശതമാനം ഇപ്രകാരമാണ്: പിറവം-65.52, പാലാ- 63.99, കടുത്തുരുത്തി-62.28, വൈക്കം-71.69, ഏറ്റുമാനൂര്‍-66.58, കോട്ടയം- 64.92,പുതുപ്പള്ളി-65.02,
അവശ്യസര്‍വീസില്‍പ്പെട്ടവരില്‍ 307 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഫോം 12 ല്‍ അപേക്ഷ നല്കിയ കോട്ടയം ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട 656 പോളിങ് ജീവനക്കാര്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: