രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ ജനുവരി-മാര്‍ച്ച് പാദത്തിലെ അറ്റാദായം 3,877.8 കോടി രൂപയായി. ഈ സാമ്പത്തിക വര്‍ഷത്തില്‍ മാരുതി ആദ്യമായി 20 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ചു. ഇന്ത്യയില്‍ നിന്നുള്ള മൊത്തം പാസഞ്ചര്‍ വാഹന കയറ്റുമതിയുടെ 41.8 ശതമാനവും മാരുതിയുടേതാണ്.
ഉയര്‍ന്ന വില്‍പ്പന, താങ്ങാവുന്ന വില, ചെലവ് കുറയ്ക്കാനുള്ള ശ്രമങ്ങള്‍, ഉയര്‍ന്ന പ്രവര്‍ത്തനേതര വരുമാനം എന്നിവ വഴിയാണ് മാരുതി സുസുക്കി ഇന്ത്യ മാര്‍ച്ച് പാദത്തില്‍ അറ്റാദായത്തില്‍ 48 ശതമാനം വര്‍ധന രേഖപ്പെടുത്തിയത്. ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ മൊത്തം ചെലവ് 16.3 ശതമാനം ഉയര്‍ന്ന് 34,355 കോടി രൂപയായി. മാര്‍ച്ച് പാദത്തില്‍ വില്‍പ്പനയില്‍ നിന്നുള്ള വരുമാനം 19 ശതമാനം വര്‍ധിച്ചു.
2024 സാമ്പത്തിക വര്‍ഷത്തേക്ക് ഒരു ഷെയറിന് 125 രൂപ ലാഭവിഹിതം നല്കാന് മാരുതി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. 2022-23 ല്‍ ഒരു ഷെയറിന് 90 രൂപയായിരുന്നു.
കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ഇന്ത്യയിലെ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന റെക്കോര്‍ഡ് തലത്തിലേക്ക് ഉയര്‍ന്നു, രാജ്യത്ത് വില്‍ക്കുന്ന രണ്ട് എസ്യുവി കാറുകളില്‍ ഒന്ന് മാരുതിയാണ്. ആഭ്യന്തര വിപണിയിലെ വില്‍പ്പന 12 ശതമാനം ഉയര്‍ന്ന് 505,291 യൂണിറ്റിലെത്തി, കയറ്റുമതി ഈ പാദത്തില്‍ 22 ശതമാനം ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: