കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവസാന കച്ചിത്തുരുമ്പും കൈവിട്ടുപോകുന്നതിന്റെ നിരാശയില്‍ മുഖ്യമന്ത്രി പിണറായി വിജയന്. വോട്ടെടുപ്പ് ദിവസത്തെ മുഖ്യമന്ത്രിയുടെ ശരീരഭാഷയും അങ്കലാപ്പും അതിനു തെളിവ്.
മാദ്ധ്യമപ്രവര്‍ത്തകരോടുള്ള പ്രതികരണങ്ങളിലുടനീളം അതു പ്രകടമായി. രാവിലെ തന്നെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി ജയരാജനെ പരസ്യമായി കുറ്റപ്പെടുത്തിയതൊന്നും വെളിവോടെയല്ല. പരാജയഭീതി മൂലം വിഭ്രാന്തിയിലായ മുഖ്യമന്ത്രി വോട്ടെടുപ്പിന്റെ നിര്‍ണായക മണിക്കൂറുകളില്‍ തന്നെയാണ് എല്‍.ഡി.എഫ് കണ്‍വീനറെ പാപിയെന്നു വിശേഷിപ്പിച്ചതും തള്ളിപ്പറഞ്ഞതും.
കടുത്ത പിണറായിസ്റ്റുകളെപ്പോലും അതു ഞെട്ടിച്ചുകളഞ്ഞു. മാനസികമായി തകര്‍ത്തു. തിരഞ്ഞെടുപ്പ് കൈവിട്ടുപോയി എന്ന മാനസികാവസ്ഥയില്‍ നിന്നല്ലാതെ ഇത്തരമൊരു പ്രതികരണം ഉണ്ടാകില്ല. പാര്‍ട്ടിക്കും തനിക്കുമെതിരായി എത്ര കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നാലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് അകന്നു പോകുമായിരുന്ന പിണറായി വിജയന് ഇന്നലെ മുഖമടച്ചു വീണുപോവുകയായിരുന്നു. അത് പാര്‍ട്ടിയെ കുഴപ്പത്തിലാക്കുമെന്ന ബോധമില്ലാതെ.
ഈ തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തിലാകുമോ എന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ സാധാരണ ചോദ്യത്തിന് മുന്നില്‍ പോലും പിണറായി നിലവിട്ടുപോയി. ആ മാദ്ധ്യമപ്രവര്‍ത്തകനു നേരെയുണ്ടായ വിസ്ഫോടനം ഒന്നു കാണേണ്ടതു തന്നെയായിരുന്നു. കഴിഞ്ഞതവണ ലഭിച്ച ഒരു സിറ്റില്‍ പോലും വിജയം നേടാന്‍ ആവില്ലെന്ന തിരിച്ചറിവില്‍ നിന്നായിരുന്നു ആ പൊട്ടിത്തെറി. വരാനിരിക്കുന്ന പരാജയം സംസ്ഥാനത്തെ ദുര്‍ഭരണത്തിന്റെ പ്രതിഫലനമാകില്ലെന്ന് മുഖ്യമന്ത്രി പറയാതെ പറഞ്ഞുവച്ചു.
കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കും എന്നതിനേക്കാള്‍, ഏതാനും സീറ്റുകളില്‍ ബിജെപിയും ജയിച്ചേക്കും എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിയുടെ അങ്കലാപ്പിനു പ്രധാന കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: