ലണ്ടൻ: ബ്രിട്ടീഷ് രാജകുമാരിയായിരുന്ന ഡയാന സ്‌പെന്‍സറുടെ ആദ്യ ‘തൊഴില്‍ കരാര്‍’ 45 വര്‍ഷത്തിനുശേഷം ലേലത്തിന് . ബ്രിസ്റ്റോളില്‍ ഈ മാസം 30 നടക്കുന്ന ലേലത്തില്‍ 10,000 ഡോളര്‍ വരെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലേല ഏജന്‍സിയുടെ വക്താവ് ആന്‍ഡ്രൂ സ്റ്റോവ് .
സമൂഹത്തിലെ ഉന്നതര്‍ക്ക് വീട്ടുജോലിക്കാരെ നല്‍കുന്ന സോള്‍വ് യുവര്‍ പ്രോബ്ലം ലിമിറ്റഡ് എന്ന ഏജന്‍സിയിലേക്ക് സ്വന്തം കൈയ്യക്ഷരത്തില്‍ 1979 ല്‍ ഡയാന നല്‍കിയ അപേക്ഷയാണ് ഇപ്പോള്‍ ലേലത്തിന് വയ്‌ക്കുന്നത്. കുട്ടികളെ നോക്കുന്ന നാനിയുടെ ജോലിക്കായിരിക്കാം ഡയാന അപേക്ഷിച്ചതെന്നാണ് സൂചന. ഏതുതരം ജോലിയാണ് താന്‍ അന്വേഷിക്കുന്നതെന്നോ എത്ര പ്രതിഫലം വേണമെന്നോ പറഞ്ഞിട്ടില്ല, എന്നാല്‍ ‘എത്രയും വേഗം’ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാചകം, ബാലെ നൃത്തം എന്നിവയൊക്കെ തനിക്കറിയാമെന്ന് അപേക്ഷയില്‍ പറയുന്നുണ്ട്.
ജനനത്തീയതി ഒരു വര്‍ഷം കൂട്ടിയാണ് അപേക്ഷയില്‍ നല്‍കിയിരുന്നത്. പതിനാറു വയസെന്നു തോന്നിയാല്‍ ജോലി ലഭിച്ചില്ലെന്നു കരുതിയാകാം വയസു കൂട്ടി വച്ചതെന്ന് ആന്‍ഡ്രൂ സ്റ്റോവ് പറഞ്ഞു.
‘പ്രൊട്ടസ്റ്റന്റ്’ എന്നാണ് മതം രേഖപ്പെടുത്തിയിരുന്നത്. വാഹനമോടിക്കാന്‍ അറിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട.് 1997-ല്‍ പാരീസില്‍ വാഹനാപകടത്തില്‍ മരിച്ച ഡയാന, കരാര്‍ ഒപ്പിടുന്നതിന് തൊട്ടുമുമ്പ് ലണ്ടനിലേക്ക് താമസം മാറിയെന്ന് ഏജന്‍സി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: