ബ്രസീലിയ: ബ്രസീലിന്റെ വനിതാ ഫുട്‌ബോള്‍ ഇതിഹാസം മാര്‍ത്ത ഈ വര്‍ഷം അന്ത്രാഷ്‌ട്ര ക്ലബ്ബ് ഫുട്‌ബോളില്‍ നിന്നും വിരമിക്കുമെന്ന് അറിയിച്ചു. 38കാരിയായ മാര്‍ത്ത ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ള താരമാണ്. 196 മത്സരങ്ങളില്‍ നിന്നായി 123 ഗോളുകളാണ് മാര്‍ത്തയുടെ സംഭാവന.
പാരിസ് ഒളിംപിക്‌സ് ടീമില്‍ ഉള്‍പ്പെടാന്‍ സാധിച്ചാല്‍ ഇത് മാര്‍ത്തയുടെ ആറാമത്തെ ഒളിംപിക്‌സ് ആയിരിക്കും. ഒളിംപിക്‌സ് ടീമില്‍ ഞാനുണ്ടാകുമോ എന്നറിയില്ല, പക്ഷെ എന്തു തന്നെയാണേലും ഇക്കൊല്ലം എന്റെ അന്താരാഷ്‌ട്ര ഫുട്‌ബോളിന്റെ അഴസാന വര്‍ഷമായിരിക്കുമെന്ന് അറിയിക്കുന്നു-മാര്‍ത്ത് പറഞ്ഞു. 2004ലെ ഏതന്‍സ് ഒളിംപിക്‌സിലും 2008ല്‍ ബെയ്ജിങ് ഒളിംപിക്‌സിലും വെള്ളി നേടിയ ബ്രസീല്‍ ടീമില്‍ മാര്‍ത്ത ഉണ്ടായിരുന്നു. രണ്ടിലും ഫൈനലില്‍ ബ്രസീലിനെ തോല്‍പ്പിച്ചത് അമേരിക്കയാണ്.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് മാര്‍ത്ത. ആറ് ലോകകപ്പ് കളിച്ചിട്ടുള്ള താരം ആകെ 17 ഗോളുകള്‍ നേടി. പുരുഷ ലോകകപ്പുകളില്‍ പോലും ഇത്രയധികം ഗോളടിച്ച താരങ്ങളില്ല. കഴിഞ്ഞ വര്‍ഷം ബ്രസീല്‍ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായപ്പോള്‍ താരം പറഞ്ഞിരുന്നു- മാര്‍ത്തയ്‌ക്ക് ലോകകിരീടങ്ങളില്ല. 2007ല്‍ ഫൈനലില്‍ എത്തിയതാണ് ബ്രസീലിന്റെ ഏറ്റവും വലിയ നേട്ടം. ആന്ന് മാര്‍ത്ത ഉള്‍പ്പെട്ട ടീം ഫൈനലില്‍ ജര്‍മനിക്ക് മുന്നിലാണ് പരാജയപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: