ന്യൂദല്‍ഹി : രാജ്യത്തെ 88 മണ്ഡലങ്ങളിലായി നടന്ന രണ്ടാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പില്‍ വൈകിട്ട് 7 മണിവരെ 60.96 ശതമാനം പോളിംഗ്. തിരഞ്ഞെടുപ്പില്‍ ഇന്ന് 1200 ജനവിധി തേടിയത് .
ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് ത്രിപുരയിലാണ്. വൈകിട്ട് 5 മണി വരെ 77.53 ശതമാനം. ഉത്തര്‍പ്രദേശില്‍ 52.74 ശതമാനം പേരാണ് വോട്ട് ചെയ്തത്. മണിപ്പുര്‍ (76.06 ശതമാനം), ബംഗാള്‍ (71.84) ഛത്തിസ്ഗഡ് (72.13) അസം (70.66), മഹാരാഷ്ട്ര (53.51), ബിഹാര്‍ (53.03), മധ്യപ്രദേശ് (54.83), രാജസ്ഥാന് (59.19), കേരളം (70.31), കര്‍ണാടക (63.90) ജമ്മു കശ്മീര്‍ (67.22) എന്നിങ്ങനെയാണ് പോളിംഗ്.
കേരളത്തിലെ എല്ലാ സീറ്റുകളിലും ഇന്ന് തെരഞ്ഞെടുപ്പ് നടന്നു. കര്‍ണാടകയിലെ 28ല്‍ 14 സീറ്റുകളിലും രാജസ്ഥാനിലെ 13 സീറ്റുകളിലും മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും എട്ട് വീതം സീറ്റുകളിലും മധ്യപ്രദേശില്‍ ഏഴ് സീറ്റുകളിലും അസമിലും ബിഹാറിലും അഞ്ച് വീതം സീറ്റുകളിലും ഛത്തീസ്ഗഡിലും പശ്ചിമ ബംഗാളിലും മൂന്ന് വീതം സീറ്റുകളിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
ബിജെപിയില്‍ നിന്നും രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്, സുരേഷ് ഗോപി, തേജസ്വി സൂര്യ, ഹേമമാലിനി, അരുണ്‍ ഗോവില്‍, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ശശി തരൂര്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ സഹോദരന് ഡി.കെ.സുരേഷ്, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി എന്നിവരാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രമുഖര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: