ന്യൂദല്‍ഹി: ജൂണില്‍ ഇറ്റലിയിലെ പുഗ്ലിയയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയുടെ ഔട്ട്റീച്ച് സെഷനുകളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ക്ഷണിച്ചു. ക്ഷണം ലഭിച്ചതായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ വ്യക്തമാക്കി.
ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ക്ഷണത്തിന് മെലോണിയെ മോദി നന്ദി അറിയിച്ചു. ജൂണ്‍ 13 മുതല്‍ ജൂണ്‍ 15 വരെയാണ് ജി7 ഉച്ചകോടി ഔട്ട്റീച്ച് സെഷനുകള്‍. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും, ആഗോള സംഭവവികാസങ്ങളെ കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് ഉറപ്പ് നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകുമായും ജോര്‍ജിയ മെലോണി സംസാരിച്ചു. ഉക്രൈന്- റഷ്യ സംഘര്‍ഷം, മിഡില്‍ ഈസ്റ്റിലെ നിലവിലെ സംഭവ വികാസങ്ങള്‍, എഐ സാങ്കേതികവിദ്യ, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ എന്നിവയെല്ലാം ചര്‍ച്ചയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: