ന്യൂദല്‍ഹി: കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷ വഴി വനിതകളെ കര, വ്യോമ, നാവികസേനകളില്‍ നിയമിക്കുന്നതു സംബന്ധിച്ച് എട്ടാഴ്ചക്കകം തീരുമാനിക്കാന്‍ ദല്‍ഹി ഹൈക്കോടതി പ്രതിരോധ മന്ത്രാലയത്തോട് നിര്‍ദേശിച്ചു.
നാഷണല്‍ ഡിഫന്‍സ് അക്കാദമി പരീക്ഷ വഴി ഇപ്പോള്‍ തന്നെ പെണ്‍കുട്ടികളെ മൂന്നു സൈനിക വിഭാഗങ്ങളിലേക്കും തെരഞ്ഞെടുക്കുന്നുണ്ട്. ഇതിനു പുറമേ സിഡിഎസ് പരീക്ഷ വഴിയും വനിതകളെ നിയമിക്കണമെന്നാണ്, അഭിഭാഷകനായ കുശ്കല്റയുടെ ആവശ്യം.
സായുധ സേനകളില്‍ വനിതാ പ്രാതിനിധ്യം ക്രമണേ വര്‍ധിപ്പിച്ചുവരികയാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. എന്‍ഡിഎ വഴി ഇപ്പോള്‍ തന്നെ നിയമനം നടത്തുന്നുമുണ്ട്. ഈ വര്‍ഷം തന്നെ നടപ്പാക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഈ വര്‍ഷത്തെ നിയമനം കഴിഞ്ഞു. മൂന്നു സൈന്യത്തിലും സിഡിഎസ് വഴിയും വനിതാ പ്രാതിനിധ്യം ഉണ്ടാകും. കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. കേന്ദ്രത്തിന്റെ വ്യക്തമായ മറുപടി ലഭിച്ച സാഹചര്യത്തില്‍ ഹര്‍ജി തീര്‍പ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: