കൊച്ചി : വളപ്പ് ഭാഗത്തെ വധശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതി അറസ്റ്റിൽ. എടവനക്കാട് ഇല്ലത്തുപടി ഭാഗത്ത് താമസിക്കുന്ന പാലക്കൽ വീട്ടിൽ ജിത്തു (ജിത്തൂസ് 23 ) വിനെയാണ് ഞാറയ്‌ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 18 ന് വൈകിട്ട് എളങ്കുന്നപ്പുഴ വളപ്പ് ഭാഗത്ത് വച്ച് കടയിൽ നിന്നും വെള്ളം വാങ്ങിച്ചു കൊണ്ട് നിൽക്കുകയായിരുന്ന യുവാക്കളോട് പ്രതികളിൽ ഒരാൾ കൂട്ടുകാരന്റെ പേര് ചോദിക്കുകയും പറയാൻ വിസമ്മതിച്ചതിന്റെ പേരിൽ നടന്ന വാക്ക് തർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ പ്രതികൾ കത്തിയും കമ്പി വടിയും ഉപയോഗിച്ച് യുവാക്കളെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിനിരയായ യുവാക്കൾക്ക് ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. യുവാക്കളെ ആക്രമിച്ച നാല് പ്രതികളെ സംഭവത്തിനെ തുടർന്നുള്ള ദിവസം അറസ്റ്റ് ചെയ്തിരുന്നു. കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ടിരുന്ന ജിത്തു ഒളിവിൽ പോവുകയായിരുന്നു.
മുനമ്പം ഡി.വൈ.എസ്.പി എൻ.എസ് സലീഷിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ സുനിൽ തോമസ്, എസ് ഐ മാരായ അഖിൽ വിജയകുമാർ,കെ കെ ദേവരാജ്,എം എ ബിജു,എ എസ് ഐ സി.എ.ഷാഹിർ, എസ് സി പി ഓ വി .എസ്. സ്വരാഭ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: