തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുളള വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് 70 ശതമാനത്തിലധികം പോളിംഗ്. ഔദ്യോഗിക കണക്ക് പ്രകാരം രാത്രി എട്ട് മണിയോടെ സംസ്ഥാനത്ത് പോളിംഗ് 70.03 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവര്‍ക്ക് ടോക്കണ്‍ നല്കി വോട്ട് ചെയ്യിച്ചു.
കണ്ണൂരിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് (75.32). പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിംഗ് (63.32).
കണ്ണൂരിന് പുറമേ 10 മണ്ഡലങ്ങളില്‍ 70 ശതമാനത്തിലേറെ പോളിംഗ് നടന്നു. ആലപ്പുഴ-74.14, ചാലക്കുടി-71.50, തൃശൂര്‍-71.70, പാലക്കാട്-72.20, ആലത്തൂര്‍-72.12, മലപ്പുറം-71.10, കോഴിക്കോട്-72.67, വയനാട്-72.52, വടകര 72.71, കാസര്‍ഗോഡ്-73.84 മണ്ഡലങ്ങളാണ് അവ.
സംസ്ഥാനത്ത് 1800 പ്രശ്ന സാധ്യത ബൂത്തുകളാണ് ഉണ്ടായിരുന്നത്. ചിലയിടങ്ങളില്‍ ചെറിയ തോതിലുള്ള സംഘര്‍ഷം ഉണ്ടായെങ്കിലും പൊതുവേ സമാധാനപരമായിരുന്നു വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: