തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ വിവിധ ജില്ലകളില്‍ കള്ളവോട്ട് നടന്നെന്ന് പരാതി.കള്ളവോട്ട് ചെയ്തെന്ന് 16 പരാതികളാണ് വിവിധ ജില്ലകളില്‍ നിന്ന് ഉണ്ടായത്. പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ് കള്ളവോട്ട് പരാതികള്‍ ഉണ്ടായി. ഇടുക്കിയില്‍ ഇരട്ടവോട്ട് ചെയ്യാന്‍ ശ്രമിച്ച രണ്ട് പേരുടെ ശ്രമം പോളിംഗ് ഉദ്യോഗസ്ഥര്‍ വിഫലമാക്കി.
പത്തനംതിട്ടയില്‍ രാവിലെ മുതല്‍ വിവിധയിടങ്ങളില്‍ കള്ളവോട്ട് പരാതി ഉയര്‍ന്നു. ആനപ്പാറയില്‍ ഹസന് ബീവി വോട്ട് ചെയ്യാനെത്തിയപ്പോഴേക്കും മറ്റാരോ അവരുടെ വോട്ട് ചെയ്തിരുന്നു. അടൂര്‍ മണക്കാലയില്‍ ലാലി യോഹന്നാന്റെ വോട്ട് മറ്റാരോ ചെയ്തു. തിരുവല്ല, ഓമല്ലൂര്‍, അടൂര്‍, വെട്ടൂര്‍ എന്നിവിടങ്ങളിലും കള്ളവോട്ട് പരാതികളുണ്ടായി.
ഇടുക്കി ഖജനാപ്പറയില്‍ മുരുകന് മൂക്കന് വോട്ട് ചെയ്യാനെത്തിയപ്പോഴേക്കും മറ്റാരോ വോട്ട് രേഖപ്പെടുത്തി. കരിമണ്ണൂര്‍ സ്വദേശികളായ ജെസ്സി ജോസ്, ഷാജു മാത്യു എന്നിവരുടെ വോട്ടാണ് മറ്റാരോ ചെയ്തത്. ഇടുക്കി ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി ആറാം മൈല്‍ സ്വദേശി ബിജുവിനെ യുഡിഎഫ് ബൂത്ത് ഏജന്റ്മാര്‍ പിടികൂടി.
തിരുവനന്തപുരം കുന്നുകുഴിയില്‍ രണ്ട് കള്ളവോട്ട് പരാതികളുയര്‍ന്നു. രാജേഷ്, തങ്കപ്പന് എന്നിവരുടെ വോട്ടുകള്‍ മറ്റൊരോ ചെയ്തു.മണക്കാട് സ്കൂളില്‍ പി രാജേഷിന്റെ വോട്ട് മറ്റാരോ ചെയ്തു. ആറ്റിങ്ങല്‍ മണ്ഡലത്തിലെ പോത്തന്‍കോട് മേരി മാതാ സ്കൂളില്‍ ലളിതാമ്മയുടെ വോട്ടും മറ്റാരോ ചെയ്തു.
മലപ്പുറം പെരിന്തല്‍മണ്ണയിലും തൃശൂര്‍ ഒല്ലൂരും കള്ളവോട്ട് നടന്നെന്ന് പരാതി ഉണ്ടായി.ഇടുക്കിയില്‍ രണ്ടിടത്ത് ഇരട്ടവോട്ട് ചെയ്യാന്‍ ശ്രമിച്ചത് പോളിംഗ് ഉദ്യോഗസ്ഥര്‍ വിഫലമാക്കി. ചെമ്മണ്ണാറിലും കുമ്പപ്പാറയിലും തമിഴ്നാട്ടില്‍ വോട്ട് ചെയ്തിട്ടെത്തിയവരെ തടയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: