കോട്ടയം: ഇത്രയായിട്ടും കലിപ്പ് തീരണില്ലല്ലോ അപ്പീ..എന്ന് തോന്നിപ്പോകും, രാവിലെ മുതല്‍ മാതൃഭൂമി ടിവിയുടെ അങ്കലാപ്പു കണ്ടാല്‍. തങ്ങളുടെ ലേഖകരെ മിക്കവാറും ബൂത്തുകളില്‍ തച്ചിന് എന്നവണ്ണം ഒരു ചോദ്യവും കൊടുത്ത് നിറുത്തിയിരിക്കുകയായിരുന്നു മാതൃഭൂമി. വോട്ട് ചെയ്ത് ഇറങ്ങിവരുന്ന ക്രൈസ്തവ ബിഷപ്പുമാരോടെല്ലാം ഒരേയൊരു ചോദ്യം: മണിപ്പൂര്‍ കേരളത്തിലെ വോട്ടെടുപ്പില്‍പ്രതിഫലിക്കില്ലേ ? ഉണ്ടെന്ന് പറയിപ്പിക്കാനാണ് ലേഖകരുടെ ശ്രമം.വോട്ടെടുപ്പു ദിവസമായതിനാല്‍ ഇത്തരമൊരു ചോദ്യത്തില്‍ കൊത്താന്‍ പലരും തയ്യാറായില്ല.അത് അനാവശ്യ വിവാദത്തിലേക്ക് പോകുമെന്ന് അറിഞ്ഞ് പലരും പ്രതികരണം ചുരുക്കി ബൂത്ത് വിട്ടു. ഏറെ കഷ്ടപ്പെട്ട് തൃശൂര്‍ രൂപതാ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ മാത്രമാണ് അവര്‍ക്ക് ഒതുങ്ങി കിട്ടിയത്. മണിപ്പൂര്‍ കേരളത്തിലെ വോട്ടെടുപ്പില്‍ പ്രതിഫലിക്കും, ബിജെപിക്ക് തിരിച്ചടിയാകുമെന്ന് തരത്തില്‍ ഉടന്‍ വന്നു സ്‌ക്രോളിംഗ്. വോട്ടെടുപ്പിന്‌റെ നിര്‍ണ്ണായക മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ആ വാര്‍ത്ത അപ്രത്യക്ഷമാവുകയും ചെയ്തു.
ഇതൊന്നും പോരാഞ്ഞ് ഒരു മൂന്നംഗ സംഘം മാതൃഭൂമി ന്യൂസ് റൂമില്‍ നിന്നുകൊണ്ട് നിരന്തരം മണിപ്പൂര്‍ മറക്കരുത്… മണിപ്പൂര്‍ മറക്കരുത്… എന്ന് ആഹ്വാനം ചെയ്തുകൊണ്ടേയിരുന്നു. അവസാന നിമിഷമെങ്കിലും ബിജെപിക്ക് കിട്ടാവുന്ന വോട്ടുകള്‍ എങ്ങനെയെങ്കിലും യുഡിഎഫിന് മറിച്ചുകൊടുക്കുക എന്ന ദുഷ്ടലാക്കോടെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: