പരസരപര പൂരകങ്ങളാകുന്ന സ്ത്രീപുരുഷമറ്റൊരു രഹസ്യം കൂടിയുണ്ട്. അത് ഹൃദയത്തിന്റെ രഹസ്യമാണ്. അത് വ്യക്തമായി അറിയണമെങ്കില്‍ ആദ്യം പ്രാണനെന്താണെന്ന് അറിയണം. പ്രാണന് വായുവല്ല. അത് വായുവിനു മുന്‍പുള്ള ബോധത്തിന്റെ ഒരവസ്ഥയാണ്. ഇച്ഛാശക്തിയും സാക്ഷാത്കാരശക്തിയും വേര്‍തിരിയുന്നതിന് തൊട്ട്മുന്‍പുള്ള ഒരവസ്ഥ, അതായത് ആണായും പെണ്ണായും മാറുന്നതിന് മുമ്പുള്ള ഏകവും സമ്പൂര്‍ണ്ണവുമായ ഈശ്വരാവസ്ഥയുടെ അവ സാനത്തെ ഊര്‍ജ്ജനിലയാണ് പ്രാണന്, അതിലുള്ള ഏകത്വമാണ്, ഏകനായ ഈശ്വരനെ പ്രതിഫലിപ്പിക്കുവാനുള്ള കഴിവായി തീരുന്നത്.
ഈശ്വരന്റെ മാര്‍ഗ്ഗത്തില്‍ തടസ്സമായി ഇവിടെ ഒന്നുമില്ല. അത് എക്സ്റേ യെക്കാളും സൂക്ഷ്മമായതിനാല്‍ എല്ലാത്തിനേയും കടന്ന് ലോകമാകെ വ്യാപിച്ചിരിക്കുകയാണ്. (അതാണ് ഭഗവദ്ഗീതയില്‍ ആകാശത്തില്‍ വായു നില്‍ക്കുന്നത് പോലെ ഈ ലോകം എന്നില്‍ നില്ക്കുന്നു എന്ന് ഭഗവാന് പറഞ്ഞതിലെ പൊരുള്‍) അവനെ ഉള്‍ക്കൊള്ളണമെങ്കില്‍ ഇച്ഛാശക്തിയും സാക്ഷാത്കാരശക്തിയുമായി വേര്‍തിരിയാത്ത അവസ്ഥയ്ക്കെ സാധിക്കൂ. ആയതിനാല്‍ പുല്ലിംഗത്തിന്റെയും സ്ത്രീലിംഗത്തിന്റെയും വഴിയിലൂടെ വ്യവഹരിച്ച് വരുന്ന വായുമുതല്‍ ഇങ്ങോട്ടുള്ള ഒന്നിനും സൂര്യനെപ്പോലെ ജ്വലിക്കുന്ന ഏകനായ ഈശ്വരനെ ഉള്‍ക്കൊള്ളുവാന്‍ കഴിയില്ല. എന്നാല്‍ നമ്മുടെ ശരീരത്തെ സൃഷ്ടിച്ച് നിലനിര്‍ത്തുന്ന ഒരു ഇച്ഛാശക്തി എപ്പോഴും ഇതില്‍ മിടിച്ചുകൊണ്ടിരിക്കുന്നു. ആ താളത്തിനോട് ചേര്‍ന്ന്, അസ്ഥിയും മജ്ജയും മാംസവുമുള്ള ഒരു രൂപമായി ആ ഇച്ഛയെ രൂപപ്പെടുത്തുന്ന, സാക്ഷാത്കാരശക്തിയും, രക്തത്തിന്റെ രൂപത്തില്‍ ആ മിടിപ്പില്‍ ഒന്നിക്കുന്നുണ്ട്. അതായത് ഹൃദയത്തില്‍.
പ്രാണന്റെ സ്വരൂപത്തെപ്പോലെ ശരീരതലത്തിലെ ഹൃദയത്തിലും ഒരു നൈമിഷികമായ പ്രാണന്റെ അവസ്ഥ സൃഷ്ടിക്കപ്പെടുന്നുണ്ട്. അവിടെയും ഇച്ഛാശക്തിയും സാക്ഷാത്കാരശക്തിയും ഒന്നിക്കുന്നുണ്ട്. ആ മായികമായ കഴിവിലാണ് ഈശ്വരപ്രഭയുടെ പ്രതിഫലനം അധികമായി, അതായത് സൃഷ്ടിയെ ഉണ്ടാക്കുവാന്‍ കഴിയുന്നതിന് പുറമേ, പ്രാണനില്‍ പ്രതിഫലിക്കുന്നത്. അങ്ങനെയാണ് ഈശ്വരന്, യാതൊരു ഉപാധികളുമില്ലാതെ മനുഷ്യന്റേയും ജീവികളുടേയും ഉള്ളില്‍, ആത്മാവായി കടക്കുന്നത്. അത് അറിഞ്ഞിട്ടാണ് പൂര്‍വ്വികര്‍, മിടിക്കുന്ന ഹൃദയം ഈശ്വരന്റെ സ്ഥാനമാണെന്ന് പറഞ്ഞുതന്നത്. ആ ഹൃദയത്തിലൂടെ മാത്രമേ സൃഷ്ടിയുടെ രഹസ്യമായ ഈശ്വരനിലേക്ക് ഏതൊരാള്‍ക്കും എത്തുവാനും കഴിയൂ.
ഗുരു തന്റെ ഹൃദയദര്ശനത്തിന്റെ ചുരുള്‍ അഴിച്ച് പ്രിയശിഷ്യനിലേക്ക് വാക്കുകളിലൂടെയോ, മൗനത്തിലൂടെയോ പകരുമ്പോള്‍, ശിഷ്യന് അത് തന്റെ ഹൃദയം കൊണ്ടാണ് സ്വീകരിക്കുന്നത്. അപ്പോഴേ ഈശ്വരനെന്ന മഹാരഹസ്യത്തെ അയാള്‍ക്ക് വെളിപ്പെട്ടു കിട്ടൂ. ഇതുപോലെ ആത്മീയ തലത്തിലുള്ള ഒരു ഹൃദയബന്ധത്തിലാണ് സ്ത്രീയേയും പുരുഷനേയും ഈശ്വരന് സാക്ഷാത്കരിച്ചിരിക്കുന്നത്. ആ മണ്ഡലത്തില്‍ അവര്‍ (അറിയാതെ) സ്വയം പൂരിപ്പിക്കുകയാണ് ചെയ്യുന്നത്. അവരിലെ ഹൃദയതലത്തിലുള്ള ഈ ഐക്യം കൊണ്ട്, ആദ്ധ്യാത്മികമായി സ്വയം അറിഞ്ഞ പുരുഷന് സ്ത്രീയെ ആ മണ്ഡലത്തിലേക്ക് വേഗം ഉയര്‍ത്തുവാന്‍ സാധിക്കും. അതുപോലെ അദ്ധ്യാത്മികമായി ഉയര്‍ന്ന സ്ത്രീയ്ക്ക് പൂരൂഷനെ ഉണര്‍ത്തി, പരമമായ തങ്ങളിലെ ഉണ്മയിലേക്ക് ഉയരുവാനും കഴിയും. ശരിക്കും ഈ സാധ്യതയെ മറന്നാണ് കാലങ്ങളായി നമ്മള് ജീവിതങ്ങളെ സൃഷ്ടിക്കുന്നത്.
പൂര്‍വ്വികരുടെ ഹൃദയബന്ധങ്ങള്‍ എത്ര മാത്രം തീവ്രമായിരുന്നുയെന്നതിന് തെളിവാണ് ‘സതി’യെന്ന ആചാരം. താന്‍ ശരീരമല്ലെന്നും, തന്നില്‍ ഉള്ളത്, പോയത് തന്നെയാണെന്നും വ്യക്തമായി അറിഞ്ഞിരുന്നതിനാലാണ്, ഭര്‍ത്താവിന്റെ ചിതയിലേക്ക് ചാടുന്നത് ഒരു ആചാരമായി വന്നത്. (ആ ആചാരത്തിന്റെ മഹത്വമല്ല പറയുവാന്‍ ഉദ്ദേശിക്കുന്നത്, മറിച്ച് പൂര്‍വ്വികരെ അളക്കുവാന്‍ നാം ഉപയോഗിച്ച മാനദണ്ഡങ്ങള്‍ ഒട്ടും ശരിയാ യിരുന്നില്ല എന്ന് കാണുവാനാണ്) സതി ആചരിച്ച്, നമുക്ക് വിഡ്ഢികളായ അവര്‍ ചെന്ന് എത്തിയത് ജീവിതസത്യത്തിലേക്കാണ്. ആധുനികവിദ്യയിലൂടെ ബുദ്ധിമാന്മാരായ നമ്മള് എത്തിയത്, ഹൃദയബന്ധങ്ങളെയും, ജീവിതസത്യത്തെയും നഷ്ടമാക്കിയ കുറേ അരക്ഷിതമായ പുരോഗതികളിലാണ്. ഇവിടെ, ‘ഞാന്‍’ ‘ഞാന്‍’ എന്ന ചിന്തയോടെ സ്ത്രീയും പുരുഷനും കാണുന്നതും പങ്കുവയ്ക്കുന്നതും അവരുടെ ശരീരങ്ങളെ മാത്രമാണ്. ആദ്ധ്യാത്മികത വറ്റി വരണ്ടുപോയ അവരുടെ ഹൃദയങ്ങളില്‍ പരസ്പരം കൊടുക്കാനും വാങ്ങുവാനും ഒന്നുമില്ല. ആത്മാവിന്റെ തലത്തില്‍ ദരിദ്രനായ പുരുഷന്, സ്ത്രീയിലെ ദിവ്യത്വത്തെ കാണുവാന്‍ കഴിയുന്നില്ല. സ്വയം അറിയാത്ത സ്ത്രീയ്ക്ക് പുരുഷനിലെ ദിവ്യത്വവും കാണുവാന്‍ കഴിയുന്നില്ല.
ഒന്നാകുന്ന അവരിലെ തത്ത്വത്തെ വ്യക്തമായി അറിഞ്ഞിരുന്നതിനാലാണ്, പൂര്‍വ്വികര്‍ താപസവൃത്തിയിലും ഭാര്യയും മക്കളുമായി, ഉച്ചാവസ്ഥയിലുള്ള കുടുംബ ജീവിതങ്ങളെ നയിച്ചിരുന്നത്. വടക്കേ ഇന്ത്യയില്‍ ഇന്നും കൊണ്ടാടപ്പെടുന്ന ‘കര്‍വാചൗത്’ എന്ന ആഘോഷം ഒരുപക്ഷേ അതിന്റെ അവശേഷിപ്പാകാം. സ്ത്രീകള്‍ ഒരു നെറ്റിന് ഇപ്പുറത്തായി വച്ചിരിക്കുന്ന വിളക്കിന്റെ പ്രകാശത്തിലൂടെ ചന്ദ്രനെ ആരാ ധിച്ചിട്ട് തങ്ങളുടെ ഭര്ത്താക്കന്മാരെ ആരാധിക്കുകയും അവരുടെ കാലുകളില്‍ തൊട്ട് വന്ദിക്കുകയും ചെയ്യുന്നു. അപ്പോള്‍ ഭാര്യയ്ക്ക് വെള്ളം നല്കി അവള് രാവിലെ മുതല്‍ അനുഷ്ഠിക്കുന്ന ഉപവാസത്തെ ഭര്‍ത്താവ് അവസാനിപ്പിക്കുകയും ചെയ്യുന്നു. ഇവിടെ സ്ത്രീ മുന്നില്‍ പിടിക്കുന്ന വിളക്കും നെറ്റും ജന്മത്താല് മറയ്ക്കപ്പെട്ടിരിക്കുന്ന അവരിലെ പാരമാര്‍ത്ഥിക സത്തയുടെ പ്രതീകങ്ങളാണ്. ആ മറയിലൂടെയാണ് അവരുടെ ലോക കാഴ്ച. പിതൃലോകത്തിന്റെ പ്രതീകമായ ഈ ചന്ദ്രനിലും ഭര്‍ത്താവായി തനിക്ക് വെളിയില്‍ നില്ക്കുന്ന പുരുഷനിലും അവര്‍ കാണുന്നത് തന്നില്‍ മറയ്ക്കപ്പെട്ട ആ ഈശ്വരസത്തയെ തന്നെയാണ്. ആ ഈശ്വരനെയാണ് അവര്‍ ആരാധിക്കുകയും നമസ്കരിക്കുകയും ചെയ്യുന്നത്. തന്റെ പേരില്‍ ഉപവസിക്കുന്ന അവള്‍ക്ക് വെള്ളം കൊടുക്കുക വഴി സ്ത്രീയായി നില്‍ക്കുന്നത് തന്റെതന്നെ ഭാഗമാണെന്ന് പുരുഷന് സ്വയം ഓര്‍മ്മപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ശരിക്കും ‘കര്‍വാചൗത്’, ഈശ്വരന് സ്ത്രീയ്ക്കും പുരുഷനും നല്‍കിയിരിക്കുന്ന ഉത്തരവാദിത്വത്തിന്റെ ഹൃദയഭാഷയാണ്.
സത്യത്തെ ഉള്‍ക്കൊള്ളുക. സ്ത്രീജീവിതങ്ങളില്‍ നിന്ന് പുരുഷനെയോ, പുരുഷജീവിതങ്ങളില് നിന്ന് സ്ത്രീയെയോ വേര്‍പെടുത്താന്‍ മനുഷ്യര്‍ക്ക് സാധ്യമല്ല. അവരിലെ ബന്ധത്തിലൂടെയാണ് പ്രകൃതി ഈ ലോകത്തെതന്നെ സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ നിങ്ങളില്‍ അവിഭാജ്യമായ ആ ബന്ധത്തെ ശരീരതലത്തില്‍ എങ്ങനെയെങ്കിലും ജീവിക്കുവാന്‍ പ്രകൃതി നല്കുന്ന സ്വാതന്ത്ര്യമായൊന്നും വ്യാഖ്യാനിക്കരുത്. മനുഷ്യന് എന്നത് വെറും യന്ത്രമല്ല. അവനെ ഈ പ്രപഞ്ചവുമായി യോഗബലത്താല്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ഇവിടെ ഒരു കണികയോ, നിന്റെ ശരീരത്തിലെ ഒരു ജീവകോശമോ സ്വതന്ത്രമല്ല. എല്ലാം നിയന്ത്രണത്തിലാണ്. എന്നാല്‍ അതിനകത്തിരുന്ന്, ഞാന്‍ സ്വതന്ത്രനാണെന്ന് ചിന്തിക്കുന്നത്; വിപഌവമല്ല, മിഥ്യാബോധമാണ്. അതിനെ മാറ്റി, ജന്മലക്ഷ്യമായ ഉള്ളിലെ ഈശ്വരനിലേക്ക് ചെല്ലുവാന്‍, ചില നിയന്ത്രണങ്ങള്‍ സ്വജീവിതത്തില്‍ നിങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇവിടെ സ്ത്രീയും പുരുഷനുമായി ചേര്‍ന്ന് കുടുംബമായി ജീവിക്കുമ്പോഴും അല്ലെങ്കിലും ഇതിനപ്പുറത്തുള്ള പാരമാര്‍ത്ഥികസത്തയാണ് നമ്മുടെ ഉണ്മ എന്ന് തിരിച്ചറിഞ്ഞ് രണ്ടുപേരും സംശുദ്ധിയോടെ, വ്രതശുദ്ധിയോടെ, സദാചാരനിഷ്ഠയോടെ, പൂര്‍വ്വികര്‍ കാട്ടിതന്ന വഴിയിലൂടെ ജീവിക്കുക. എന്തുകൊണ്ടെന്നാല്‍ അത് പ്രപഞ്ചസത്യത്തിലേക്ക് നിങ്ങളെ എത്തിക്കുവാന്‍, അവര്‍ കണ്ടെത്തിയ വളരെ സുഗമമായ തപസ്സിന്റെ വഴിയാണ്. (ആചാരങ്ങളായി നിങ്ങളില്‍ എത്തിയ നിയ ന്ത്രണങ്ങള്‍ക്ക് പിന്നിലുള്ള, പൂര്‍വ്വികരിലെ ശാസ്ത്രബോധത്തെ ശരിയായി അറിഞ്ഞതിനുശേഷം മാത്രം, ഇനിയുള്ള ‘നവോത്ഥാനങ്ങളെ’കൊണ്ടാടുക).
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: