കാസര്‍ഗോഡ് : മാധ്യമപ്രവര്‍ത്തകരെ യു ഡി എഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. ചെര്‍ക്കള ഗവണ്മെന്റ് ഹൈസ്ക്കൂളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കളളവോട്ട് ചെയ്യാന്‍ നടത്തിയ ശ്രമം റിപ്പോര്‍ട്ട് ചെയ്യവെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റത്.
ചെര്‍ക്കള ഗവണ്മെന്റ് ഹൈസ്ക്കൂളിലെ ബൂത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കി എല്‍ഡിഎഫ് ബൂത്ത് ഏജന്റിനെ പുറത്താക്കി. സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി എത്തിയതായിരുന്നു വാര്‍ത്താ സംഘം.
ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.പൊലീസെത്തിയാണ് മാധ്യമപ്രവര്‍ത്തകരെ അക്രമികലെ പിടിച്ചു മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: