ആലപ്പുഴ: കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ പോലെ ഇത്രയും നെറികെട്ട കൂട്ടുകെട്ടുമായി മുന്നോട്ടു പോയിട്ടുള്ള ഒരാൾ കേരള രാഷ്‌ട്രീയത്തിലുണ്ടെന്ന് കരുതുന്നില്ലെന്ന് ആലപ്പുഴയിലെ എൻ ഡി എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. കരിമണൽ കർത്തയുമായിട്ട്, ദുബായിലെ വലിയ ബിസിനസുകാരുമായിട്ട് ഒക്കെയാണ് കൂട്ടെന്നും അവർ കൂട്ടിച്ചേർത്തു.
ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് താന്‍ ജയിച്ച് ഒരു വലിയ പദവിയിലേക്ക് എത്തിയാല്‍ കരിമണല്‍ കര്‍ത്തയ്‌ക്കും കെ.സി വേണുഗോപാലിനും എ.എം ആരിഫിനും സലാമിനും അഴിയെണ്ണേണ്ടി വരുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. തന്നെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അതിജീവിച്ച് മുന്നോട്ടുപോകുക തന്നെ ചെയ്യും. ഇതിലും വലിയ പൊന്നാപുരം കോട്ടകളെ പിളര്‍ത്തി സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും പെട്ടിയിലെ വോട്ടുകള്‍ ബിജെപി നേടിയിട്ടുണ്ടെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.
ബിജെപി നേതാക്കള്‍ക്കൊപ്പം പോളിംഗ് ബൂത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍. സിപിഎം വിശകലന യോഗത്തില്‍ ആരിഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെന്ന് വിലയിരുത്തല്‍ വന്നപ്പോഴാണ് അവര്‍ ഒരാളെ ഇറക്കി തന്നെ ശ്രമിക്കുന്നതെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ആലപ്പുഴയുടെ ചരിത്രത്തിലാദ്യമായി 48,000 കോടി രൂപയുടെ വികസന പാക്കേജാണ് താന്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ശോഭ പറഞ്ഞു. ഈ വികസന പാക്കേജിനെ ആലപ്പുഴയിലെ ജനങ്ങള്‍ ഏറ്റെടുക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ശോഭ സുരേന്ദ്രന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബിജെപിയില്‍ ചേരാന്‍ ഇ പി ജയരാജനുമായി ചര്‍ച്ച നടന്നെന്ന ആരോപണം ശോഭാ സുരേന്ദ്രന്‍ ഇന്നും ആവര്‍ത്തിച്ചു. ജയരാജനെ ബിജെപിയിൽ എത്തിക്കാനുള്ള ശ്രമം 90 ശതമാനവും വിജയിച്ചതാണ്. വിജയിക്കാനാവാത്ത കാര്യത്തെക്കുറിച്ച് അധികം സംസാരിക്കുന്നില്ലെന്നും ശോഭ പറഞ്ഞു. കേരളത്തിലെ 7 പ്രഗൽഭരായ നേതാക്കളെ സമീപിച്ചിരുന്നു. അതിൽ കോൺഗ്രസിലെയും സിപിഎമ്മിലെയും നേതാക്കളുണ്ട്. വെളിപ്പെടുത്തേണ്ട സമയമാകുമ്പോൾ വെളിപ്പെടുത്തും. പാർട്ടി ആവശ്യപ്പെട്ടതു പ്രകാരമാണ് ഇത്തരം കാര്യങ്ങൾ ചെയ്തതെന്നും ഇനിയും ആവർത്തിക്കുമെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.
ഒരു ഓഫറിന്‍റേയും അടിസ്ഥാനത്തിലല്ല ബിജെപിയിലേക്ക് നേതാക്കളെത്തുന്നത്. അവർ നിൽക്കുന്ന പ്രസ്ഥാനത്തേക്കാൾ നല്ലതാണ് ബിജെപി എന്ന തോന്നലുകൊണ്ടാണെന്നും അവർ പറഞ്ഞു. ഇ.പി.ജയരാജന് എന്നെ അറിയില്ലെങ്കിലും, എന്നെ കണ്ടിട്ടില്ലെങ്കിലും ജാവദേക്കറെ കണ്ടെന്ന് തൽക്കാലം സമ്മതിച്ചല്ലോയെന്നും ശോഭ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: