കൊച്ചി: ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു. 441 കൈവശക്കാരുടെ പേരിലുള്ള 1000.28 ഹെക്ടര്‍ ഭൂമിയേറ്റെടുക്കാനായിരുന്നു വിജ്ഞാപനം.
എന്നാല്‍ സാമൂഹികാഘാത പഠനം നടത്തിയതും ഭൂമിയുടെ ഉടമസ്ഥാവകാശം നിര്‍ണയിച്ചതും ചട്ടവിരുദ്ധമായാണെന്ന വാദം പരിഗണിച്ചാണ് നടപടികള്‍ സ്റ്റേ ചെയ്തത്.
ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശത്തിന്റെ പേരില്‍ തര്‍ക്കമുണ്ട്. എന്നാല്‍ സര്‍ക്കാരിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിലാണ് വിജ്ഞാപനമിറക്കിയതെന്നാണ് ഹര്‍ജിക്കാരായ അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാദം.
സര്‍ക്കാരിന്റെ കീഴിലുള്ള ഏജന്‍സിയായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് ആണ് സാമൂഹിക ആഘാത പഠനം നടത്തിയതെന്നും, കേന്ദ്ര- സംസ്ഥാന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണിതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
ഇത് പരിഗണിച്ചാണ് കോടതി ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം സ്റ്റേ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: