ന്യൂദല്‍ഹി : വോട്ടിംഗ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ (വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍) പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതി വെളളിയാഴ്ച വിധി പറയും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവം നടത്തുക.
അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. സ്ലിപ്പുകള്‍ മുഴുവന്‍ എണ്ണുന്നത് പ്രായോഗികമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചത്. വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് സംശയം ഉണ്ടെന്ന ആരോപണത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പു നടപടികള്‍ നിയന്ത്രിക്കാനോ നിര്‍ദേശങ്ങള്‍ നല്‍കാനോ പറ്റില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ വോട്ടിംഗ് മെഷീന്റെയും വിവിപാറ്റിന്റെയും പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങള്‍ ജഡ്ജിമാര്‍ ഉയര്‍ത്തി. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തി.
വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്തു കൃത്രിമം നടത്താനാവുമെന്ന ആരോപണത്തിനു തെളിവില്ലെന്നു ജസ്റ്റിസ് ദീപാങ്കര്‍ ദത്ത പറഞ്ഞിരുന്നു. വിവിപാറ്റുകളില്‍ അഞ്ച് ശതമാനം ഇപ്പോള്‍ തന്നെ ഒത്തുനോക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: