കോട്ടയം: കോട്ടയത്ത് പാറമ്പുഴയില്‍ മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി.
പകരം20 വര്‍ഷം പരോള്‍ ഇല്ലാത്ത തടവു ശിക്ഷ അനുഭവിക്കണം. കോട്ടയം പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍ (60), ഭാര്യ പ്രസന്ന (54), മൂത്ത മകന് പ്രവീണ്‍ ലാല്‍ (28) എന്നിവരെ അന്യസംസ്ഥാന തൊഴിലാളിയായ നരേന്ദ്രകുമാര്‍ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
കേസില്‍ വിചാരണക്കോടതി 20 വര്‍ഷം കഠിന തടവും വിധിച്ചിരുന്നു. ഇത് അനുഭവിക്കണം. എന്നാല്‍
ഇപ്പോള്‍ ജയിലില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തെ ശിക്ഷ 20 വര്‍ഷത്തില്‍ നിന്ന് കുറവ് ചെയ്യാമെന്നും കോടതി നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രതി പാറമ്പുഴയില്‍ ഡ്രൈക്്ളീനിംഗ് സ്ഥാപനത്തില്‍ ജോലിക്കെത്തിയതാണ്. ഇതിനിടെയാണ് സ്ഥാപന ഉടമ പ്രവീണ്‍ ലാലിനെയും കുടുംബത്തെയും കൊലപ്പെടുത്തിയത്. 2015 മേയ് 16നായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: