കെ. സുരേന്ദ്രന്
ബിജെപി സംസ്ഥാന അധ്യക്ഷന്‍
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഹാട്രിക്ക് വിജയം നേടുന്ന തെരഞ്ഞെടുപ്പാണിതെന്ന കാര്യത്തില്‍ പ്രതിപക്ഷത്തിന് പോലും സംശയമില്ല. മോദി സര്‍ക്കാര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പ്രോഗ്രസ് കാര്‍ഡുമായാണ് വോട്ടര്‍മാരെ നേരിടുന്നത്. 10 വര്‍ഷമായി മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന ജനക്ഷേമ നയങ്ങളാണ് ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്. നിഷ്പ്രഭരായ എതിരാളികള്‍ക്ക് മുന്നോട്ട് വെക്കാന്‍ ഒരു നയമോ നിലപാടോ നേതാവോ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. രാജ്യമെങ്ങും മോദി തരംഗം അലയടിക്കുകയാണ്. കേരളവും അതില്‍ നിന്നും മാറിനില്‍ക്കുന്നില്ല. കേരളത്തിലും നരേന്ദ്രമോദിയുടെ സദ്ഭരണത്തിനുള്ള ജനപിന്തുണ വര്‍ദ്ധിക്കുകയാണ്. 10 വര്‍ഷം കൊണ്ട് ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയ ഭാരതത്തെ മൂന്നാം സ്ഥാനത്തെത്തിക്കാനുള്ള പ്രയത്നത്തിലാണ് നമ്മുടെ പ്രധാനമന്ത്രി. എന്നാല്‍ മോദിയെ എങ്ങനെയെങ്കിലും ഭരണത്തില്‍ നിന്നും താഴെയിറക്കുക എന്നതു മാത്രമാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.
അഴിമതിക്കാരും കുടുംബാധിപത്യ പാര്‍ട്ടിക്കാരും സ്വന്തം നിലനില്‍പ്പിനുവേണ്ടി മോദിക്കെതിരെ ഒന്നിച്ചു നില്ക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. 60 വര്‍ഷം രാജ്യത്തെ ഭരിച്ചുമുടിപ്പിച്ച കോണ്‍ഗ്രസിനെ ഇന്ത്യന്‍ ജനത പൂര്‍ണമായും കൈയൊഴിയുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും അപ്രസക്തമായ ഇടതുപാര്‍ട്ടികള്‍ നിലനില്‍പ്പിനുവേണ്ടിയാണ് മത്സരിക്കുന്നത്. കേരളത്തിനുപുറത്ത് ഒരൊറ്റ മുന്നണിയായി മത്സരിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും ഇവിടെ പരസ്പരം മത്സരിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ്. കഴിഞ്ഞ 8 വര്‍ഷങ്ങളായി സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയന് സര്‍ക്കാര്‍ എല്ലാ അര്‍ത്ഥത്തിലും കേരളത്തെ തകര്‍ത്തുകഴിഞ്ഞു. വിലക്കയറ്റം, ക്ഷേമപെന്ഷന് മുടക്കം, അഴിമതി, തൊഴിലില്ലായ്മ, സ്ത്രീസുരക്ഷയിലെ വിഴ്ച തുടങ്ങി പൂര്‍ണമായും പരാജയപ്പെട്ട ഇടതുപക്ഷത്തിന് ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ പോലും സാധിക്കുന്നില്ല. അഴിമതിയുടെ കാര്യത്തില്‍ സര്‍ക്കാരിനോട് മത്സരിക്കുന്ന പ്രതിപക്ഷത്തിന്റെ അവസ്ഥയും ഇതുതന്നെ. ഇവിടെയാണ് മോദിയുടെ ഗ്യാരന്റി ജനങ്ങള്‍ ഏറ്റെടുക്കുന്നത്. മോദി സര്‍ക്കാരിന്റെ ഏതെങ്കിലും പദ്ധതികളില്‍ അംഗമാകാത്ത ആരും തന്നെ ഈ രാജ്യത്തില്ല. അടിസ്ഥാന വികസന മേഖലയില്‍ മോദി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ തുടരണമെന്ന് ജനം ആഗ്രഹിക്കുന്നു.
മോദി സര്‍ക്കാരിന് വോട്ട് ചെയ്യാന്‍ പത്ത് കാരണങ്ങള്‍
മോദി സര്‍ക്കാരിന് വോട്ടു ചെയ്യാന്‍ നിരവധി കാരണങ്ങളുണ്ട്. ബിജെപി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും തന്നെയാണ് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനുള്ളത്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം വികസന വിപ്ലവം നടന്നത് നരേന്ദ്രമോദി ഭരിച്ച കഴിഞ്ഞ 10 വര്‍ഷങ്ങളിലാണ്. അടിസ്ഥാന സൗകര്യ മേഖലയില്‍, വിദ്യാഭ്യാസ രംഗത്ത്, തൊഴില്‍ രംഗത്ത്, ശാസ്ത്ര സാങ്കേതിക മേഖലയില്‍, കാര്‍ഷിക രംഗത്ത് തുടങ്ങി എല്ലായിടങ്ങളിലും സമഗ്ര വികസനമുണ്ടായി. രാജ്യസുരക്ഷയിലും വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിലും വലിയ മാറ്റമാണ് കഴിഞ്ഞ 10 വര്‍ഷം ഉണ്ടായത്. എങ്കിലും നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാം ഊഴത്തിനായി വോട്ടു ചെയ്യണമെന്ന ഉറച്ച തീരുമാനത്തിലെത്താന്‍ പ്രധാനപ്പെട്ട പത്ത് കാരണങ്ങളുണ്ട്.
അന്തസ്സായി ജീവിക്കാന്‍ മോദിക്ക് വോട്ടു ചെയ്യാം. സുരക്ഷിതരായി ജീവിക്കാനും വോട്ട് മോദിക്ക്. സ്ത്രീശാക്തീകരണത്തിന് വോട്ട് മോദിക്ക്. കര്‍ഷക ക്ഷേമം ഉറപ്പാക്കിയതിനും വീടുകളില്‍ ശുദ്ധജലമെത്തിച്ചതിനും വോട്ട് നരേന്ദ്രമോദിക്ക്. പട്ടിണിയകറ്റിയതിന് വോട്ട് മോദിക്കു തന്നെ ചെയ്യണം. വഴിയോരക്കച്ചവടക്കാരെ മറക്കാതിരുന്നതിനും ആത്മനിര്ഭരതയ്ക്കായും അഴിമതി രഹിത ഭാരതത്തിനായും നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന് വോട്ട് ചെയ്യാം. ചാന്ദ്രദൗത്യത്തിലൂടെ അന്തസ്സുയര്ത്തിയതിന് വോട്ട് മോദിക്കു തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: