ബെംഗളൂരു: സൈനികസേവനം ജനസേവനമാക്കിയ ക്യാപ്റ്റന്‍ ബ്രിജേഷ് ചൗട്ട ദക്ഷിണ കന്നഡയുടെ മനം കീഴടക്കിയാണ് മുന്നേറുന്നത്. നാളെ പോളിങ് ബൂത്തിലേക്ക് പോകുന്ന ജനങ്ങള്‍ യഥാര്‍ത്ഥ ഹീറോയ്ക്ക് വോട്ട് ചെയ്യാനുള്ള നിശ്ചയ ദാര്‍ഢ്യത്തിലാണ്. കര്‍ണാടകയിലെ ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള ജില്ലകളിലൊന്നായ ദക്ഷിണ കന്നഡയില്‍ നിന്ന് എംപിയായി പുതുമുഖവും ഉന്ന വിദ്യാഭ്യാസവും ഉള്ള ഒരാള്‍ വേണമെന്ന ബിജെപിയുടെ തീരുമാനമാണ് ബ്രിജേഷ് ചൗട്ടയിലേക്ക് നയിച്ചത്. മംഗളൂരു ലിറ്റ് ഫെസ്റ്റിന്റെ സംഘാടകന്‍ എന്ന നിലയില്‍ സാംസ്കാരിക രംഗത്തും നായകനായി മാറിയ ചൗട്ടയ്ക്ക് ചെയ്യുന്നതെന്തും ജനക്ഷേമത്തിനാകണമെന്ന ലക്ഷ്യമുണ്ട്.
നിലവില്‍ ബിജെപിയുടെ തട്ടകമാണ് ദക്ഷിണ കന്നഡ. ഇത്തവണയും മികച്ച വിജയം നേടാനാകുമെന്നാണ് വിലയിരുത്തല്‍. 2015ല്‍ തീരദേശ നാടോടി കായിക വിനോദമായ കമ്പളയുടെ നിരോധനത്തിനെതിരെ സമരം സംഘടിപ്പിച്ചവരില് ഒരാളാണ് ക്യാപ്റ്റന്‍. ബിജെപിയുടെ സങ്കല്പ പത്രമാണ്(മാനിഫെസ്റ്റോ) പ്രവര്ത്തനത്തിനാധാരമെന്ന് ബ്രിജേഷ് പറയുന്നു. ജനങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള മാര്‍ഗരേഖയാണ് സങ്കല്പ പത്ര. ‘സബ്കാ സാഥ് സബ്കാ വികാസ്’ എന്നതാണ് അതിന്റെ മുഖമുദ്ര, അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ക്ലസ്റ്ററുകളിലൂടെ ഭക്ഷ്യ സംസ്കരണ വ്യവസായത്തെ ഉത്തേജിപ്പിക്കുക, ടൂറിസം വ്യവസായത്തിന്റെ വളര്‍ച്ചാ സാധ്യതകള്‍ വര്‍ധിപ്പിക്കുക, സ്ത്രീകള്‍ നടത്തുന്ന ഹോം സ്റ്റേകള്‍ക്കായി പ്രത്യേക വായ്പകള്‍ അനുവദിക്കുക തുടങ്ങിയവയാണ് ക്യാപ്റ്റന്റെ മുന്‍ഗണനാ പദ്ധതികള്‍. മത്സ്യമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് പ്രത്യേക പദ്ധതികള്‍ വേറെയും.
ഹരിത- ഊര്‍ജ്ജ കേന്ദ്രം, ഫാര്‍മ ഹബ്, ഇലക്ട്രോണിക് ഹബ്, ഓട്ടോമൊബൈല്‍ ഹബ്, സെമി കണ്ടക്ടര്‍ ഹബ്, ഇന്നൊവേഷന് ഹബ് എന്നിവയാകാന്‍ ശ്രമിക്കുന്ന നാടിന്റെ പുരോഗതിയുടെ പാതയാണ് ക്യാപ്റ്റന്‍ വരച്ചിടുന്നത്. ട്രക്ക് ഡ്രൈവര്‍മാര്‍ക്കുള്ള വിശ്രമ ഇടങ്ങള്‍, ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനായി പ്രത്യേക പദ്ധതി, ആയുഷ്മാന്‍ ഭാരത് സ്കീം കൂടുതല്‍ പേരിലേക്ക് എത്തിക്കുക എന്നിവയും ലക്ഷ്യമാണ്.
മംഗളൂരുവാണ് ക്യാപ്റ്റന്റെ നാട്. എന്സിസിയായിരുന്നു കോളജ് കാലത്ത് ഹരം. ഇന്‍ഡോറിലെ ഐഐഎമില്‍ ഉന്നത വിദ്യാഭ്യാസം. യുപിഎസ്സി വഴി ഡിഫന്‍സ് പരീക്ഷ പാസായി ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ പരിശീലനം. പിന്നീട് സൈന്യത്തില്‍. വടക്ക്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വിഖ്യാതമായ എട്ടാം ഗൂര്‍ഖ റൈഫിള്‍സ് ഏഴാം ബറ്റാലിയനില്‍ സേവനമനുഷ്ഠിച്ച് ക്യാപ്റ്റന്‍ പദവിയില്‍. പിന്നീട് സൈന്യത്തില്‍ നിന്ന് വിരമിച്ച് മംഗളൂരുവില്‍ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി.
അഭിഭാഷകനും കര്‍ണാടക കോണ്‍ഗ്രസ് സെക്രട്ടറിയുമായ പത്മരാജാണ് എതിര് സ്ഥാനാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: