ദോഹ: ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേതാവായ മലയാളി ലോങ്ജംപ് താരം മുരളി ശ്രീശങ്കറിന്റെ കാല്‍മുട്ട് ശസ്ത്രക്രിയ പൂര്‍ത്തിയായി. ദോഹയിലെ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖംപ്രാപിച്ചുവരുന്നതായി താരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. നടക്കാന്‍ കഴിയുന്നുണ്ടെന്നും പോസ്റ്റില്‍ വ്യക്തമാക്കി.
ഒളിംപിക്സിനായുള്ള പരിശീലനത്തിനിടെ ഒരാഴ്ച മുമ്പ് പാലക്കാട് വച്ചാണ് താരത്തിന് കാല് മുട്ടിന് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് പാരിസ് ഒളിംപിക്സില്‍ നിന്നും പിന്മാറുന്നതായി താരം അറിയിച്ചിരുന്നു. ദോഹയിലെ ആസ്പെടാര് ആശുപത്രിയിലായിരുന്നു താരത്തിന്റെ ശസ്ത്രക്രിയ. ഫ്രാന്‍സില്‍ നിന്നുള്ള ഡോക്ടര്‍ ബ്രൂണോ ഒലോറി ആണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് 18 മണിക്കൂറുകള്‍ക്ക് ശേഷമാണ് ശ്രീ സമൂഹമാധ്യമത്തില്‍ സുഖം പ്രാപിച്ചുവരുന്നുവെന്ന് പോസ്റ്റിട്ടത്.
കഴിഞ്ഞ വര്‍ഷം ഹാങ്ചൊ ഒളിംപിക്സില്‍ 8.37 മീറ്റര്‍ ദൂരം കുറിച്ചുകൊണ്ട് വെള്ളി മെഡല്‍ നേടിയ പ്രകടനത്തിലൂടെയാണ് ശ്രീശങ്കര്‍ പാരിസ് ഒളിംപ്കിസിന് യോഗ്യത നേടിയത്. 8.27 മീറ്റര്‍ ആയിരുന്നു ഒളിംപിക്സ് യോഗ്യതയ്ക്കുള്ള കുറഞ്ഞ ദൂരപരിധി. രണ്ട് വര്‍ഷം മുമ്പ് ബിര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിലും താരം വെള്ളി നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഡയമണ്ട് ലീഗില്‍ മുന്നിലെത്തിയ മൂന്ന് താരങ്ങളിലൊരാളാകാന്‍ ശ്രീശങ്കറിന് സാധിച്ചിരുന്നു. ഈ നേട്ടം കൈവരിച്ച മൂന്നാമത്തെ മാത്രം ഭാരതീയനാണ് ശ്രീശങ്കര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: