ചെന്നൈ: ശ്രീലങ്കന്‍ നാവികസേനയുടെ പിടിയിലായ തമിഴ്നാട്ടില്‍ നിന്നുള്ള അഞ്ച് മത്സ്യത്തൊഴിലാളികളെ തിരിച്ചയച്ചതായി ശ്രീലങ്കയിലെ ഭാരതത്തിന്റെ എംബസി എക്സിലൂടെ അറിയിച്ചു. ഏപ്രില്‍ നാലിന് ശ്രീലങ്കന്‍ നാവികസേനയുടെ പിടിയിലായ തമിഴ്നാട്ടില്‍ നിന്നുള്ള 19 മത്സ്യത്തൊഴിലാളികളെ നേരത്തെ ചെന്നൈയിലേക്ക് തിരിച്ചയച്ചിരുന്നു.
ഭാരതീയ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന തുടര്‍ച്ചയായി അറസ്റ്റു ചെയ്യുന്ന സംഭവങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ പരാമര്‍ശം നടത്തിയിരുന്നു. ശ്രീലങ്കന്‍ നടപടികള്‍ക്കെതിരെ രാമേശ്വരത്ത് മത്സ്യത്തൊഴിലാളികള്‍ ഫെബ്രുവരിയില്‍ പ്രതീകാത്മക പണിമുടക്ക് നടത്തുകയും ആവശ്യങ്ങളുടെ രൂപരേഖ തയാറാക്കുകയും ചെയ്തു. പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ശക്തമായതോടെയാണ് ശ്രീലങ്കന്‍ നാവികസേന മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു
തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: