ലക്നോ: ഉത്തര്‍പ്രദേശില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ വമ്പന്‍ ട്വിസ്റ്റ്. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.
സമാജ്വാദി പാര്‍ട്ടി ശക്തികേന്ദ്രമായ കനൗജിലാകും അഖിലേഷ് യാദവ് മത്സരിക്കുക. കനൗജില്‍ സ്ഥാനാര്‍ഥിയായി തേജ് പ്രതാപ് യാദവിനെ സമാജ്വാദി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷമാണ് അപ്രതീക്ഷിതമായ മാറ്റം.
വ്യാഴാഴ്ച ഉച്ചയ്ക്ക് അഖിലേഷ് യാദവ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കനൗജില്‍ 2019 ല്‍ 12,000 വോട്ടിന് ബിജെപി വിജയിച്ചിരുന്നു. സീറ്റ് പിടിച്ചെടുക്കാന്‍ അഖിലേഷ് തന്നെയിറങ്ങണമെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: