ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ അര്‍ബുദത്തിനെതിരായ സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ചു. ഇത് അര്‍ബുദ കോശങ്ങളെ ഇല്ലാതാക്കുന്ന ആന്റിബോഡികളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നു.
രക്തത്തിലെ സ്വാഭാിക പ്രോട്ടീനുകളായ ആല്‍ബുമിനിലൂടെ ആന്റിജനെ ലിംഫ് നോഡിലേക്ക് കടത്തിവിടുകയാണ് ചെയ്യുക. ഐഐഎസ്സിയുടെ പുതിയ കണ്ടുപിടിത്തം അര്‍ബുദത്തിനുള്ള വാക്സിന് വികസിപ്പിച്ചെടുക്കുന്നതിന് സഹായകരമായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എലികളില്‍ സിന്തറ്റിക് ആന്റിജന്‍ ഉപയോഗിച്ചുള്ള പരീക്ഷണം നടത്തിയിരുന്നു. ഐഐഎസ്സിയിലെ ഓര്‍ഗാനിക് കെമിസ്ട്രി വിഭാഗത്തിലെ പ്രൊഫ. എന്‍. ജയരാജ്, ഗവേഷണ വിദ്യാര്‍ത്ഥി കണ്ണൂര്‍ സ്വദേശി ടി.വി. കീര്‍ത്തന എന്നിവരടങ്ങിയ ഗവേഷണ സംഘമാണ് ആന്റിജന്‍ വികസിപ്പിച്ചെടുത്തത്.
കൃത്രിമമായി ഉത്പാദിപ്പിച്ച പ്രോട്ടീനുകളുലൂടെ ആന്റിജനെ രക്തത്തിലേക്ക് കടത്തിവിടാന്‍ ശ്രമിച്ചെങ്കിലും അത് ഫലപ്രദമായിരുന്നില്ല. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നതിലുപരി അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്നതിന് വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. പിന്നീടാണ് രക്തത്തിലെ സ്വാഭാവിക പ്രോട്ടീനുകളിലൂടെ ആന്റിജനെ ശരീരത്തിലേക്ക് കടത്തിവിട്ടുള്ള പരീക്ഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: