തിരുവനന്തപുരം : ഒന്നരമാസത്തിലേറെ നീണ്ട ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തോടെ അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍.
വാദ്യഘോഷങ്ങളും നൃത്തവും കൊടികളുമായി എല്ലാ പാര്‍ട്ടികളുടെയും അണികള്‍ കൊട്ടിക്കലാശം കൊഴുപ്പിച്ചു.വര്‍ണക്കടലാസുകളും വര്‍ണബലൂണുകളും കാറ്റില്‍ പാറി. ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ ക്രെയിനില്‍ ഉയരെ നിന്ന് അണികളെ അഭിവാദ്യം ചെയ്യുന്ന പുതിയ രീതിയും പരീക്ഷിച്ചു.
ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും കൊട്ടിക്കലാശം നടന്നു. സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ആവേശത്തിലായിരുന്നു. ചില സ്ഥലങ്ങളില്‍ വിവിധ പാര്‍ട്ടികളുടെ അണികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
തിരുവനന്തപുരത്ത് കൊട്ടിക്കലാശത്തിന്റെ അവസാന ഘട്ടത്തില്‍ മഴ തിമിര്‍ത്ത് പെയ്തതും സ്ഥാനാര്‍ത്ഥികളുടെയും അണികളുടെയും ആവേശം ചോര്‍ത്തിയില്ല.
നിശബ്ദ പ്രചരണത്തിലേക്ക് കടക്കുമ്പോള്‍ അടിയൊഴുക്കുകളുടെ കൂടി സമയമാണ്. ജയിക്കാനുളള അവസാന അടവും പയറ്റി ഫലം അനുകൂലമാക്കാനുള്ള നീക്കങ്ങളിലാണ് സ്ഥാനാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: