Categories: Kerala

ഭാരത സംസ്‌കാരം പരിരക്ഷിക്കുന്നവര്‍ ജയിച്ചുവരണം; ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ

ശിവഗിരി മഠത്തിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ വലിയ സഹായം നല്‍കിയിട്ടുണ്ട്.

Published by

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭാരത സംസ്‌ക്കാരം പരിരക്ഷിക്കുന്നവര്‍ ജയിച്ചുവരണമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ലോകം ഭാരതത്തെ ഉറ്റുനോക്കുകയാണെന്നതിനാല്‍ തന്നെ ഈ ലോക്‌സഭ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും സ്വാമി പറഞ്ഞു.

ശിവഗിരി മഠത്തിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ വലിയ സഹായം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കുന്നില്ല. എന്നാല്‍ നിലപാട് വ്യക്തമാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

എല്ലാ മതങ്ങളെയും ഉള്‍കൊള്ളുന്ന സംസ്‌കാരമാണ് ഭാരതത്തിന്റേത്. ശിവഗിരി മഠത്തിന് സംസ്ഥാന സര്‍ക്കാരും പിന്തുണ നല്‍കിയിട്ടുണ്ട്. മഠത്തന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാരും നിരവധിയായ സഹായം ചെയ്തിട്ടുണ്ട്- സ്വാമി സച്ചിതാനന്ദ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by