ടോക്കിയോ: വടക്കൻ ജപ്പാനിലെ ഷിൻ ചിറ്റോസ് വിമാനത്താവളത്തിൽ ബുധനാഴ്ച സുരക്ഷിതമായി ഇറക്കിയ ഓൾ നിപ്പോൺ എയർവേയ്‌സ് വിമാനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടതായി പബ്ലിക് ബ്രോഡ്‌കാസ്റ്റർ എൻഎച്ച്‌കെ റിപ്പോർട്ട് ചെയ്തു.
ടോക്കിയോയിൽ നിന്നുള്ള എഎൻഎ വിമാനത്തിൽ 200 ഓളം യാത്രികർ ഉണ്ടായിരുന്നെന്നും ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എൻഎച്ച്കെ അറിയിച്ചു. എഞ്ചിനുകൾ നിർത്തിയപ്പോൾ ചിറകിന്റെ ഭാഗത്ത് നിന്ന് ഉയർന്ന പുക ശമിച്ചതായി അതിൽ പറയുന്നു.
ജനുവരിയിൽ ടോക്കിയോയിലെ ഹനേഡ എയർപോർട്ടിൽ ജപ്പാൻ എയർലൈൻസ് വിമാനവും കോസ്റ്റ് ഗാർഡ് വിമാനവും കൂട്ടിയിടിച്ച് തീപിടിചിരുന്നു. തുടർന്ന് 379 യാത്രക്കാരെയും ജീവനക്കാരെയും ജെഎഎൽ വിമാനത്തിൽ നിന്ന് പുറത്തെടുത്ത് രക്ഷപ്പെടുത്തി.
കോസ്റ്റ് ഗാർഡ് വിമാനത്തിന്റെ പൈലറ്റിന് പരിക്കേൽക്കുകയും അഞ്ച് ജീവനക്കാർ കൊല്ലപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: