കോട്ടയം: ജയിച്ച് അധികാരത്തിലെത്തിയാല്‍ റബ്ബറിന്റെ വില 250 രൂപയായി ഉയര്‍ത്തുമെന്ന് കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി. ഇതിനായി പ്രാരംഭ നടപടികള്‍ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്പ്പടെയുള്ളവരില് നിന്ന് ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ കെ. ആന്റണിക്കൊപ്പം കോട്ടയത്ത് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള വിപണിയിലെ മാറ്റത്തിന് അനുസരിച്ച് റബ്ബര്‍ വിലയില്‍ വര്‍ധനവുണ്ടാകുന്നുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നതിനേക്കാള്‍ ഇപ്പോള്‍ വില ഉയര്‍ന്നിട്ടുണ്ട്. റബ്ബറിനും ക്രിസ്ത്യന്‍ സമുദായത്തിന് വേണ്ടിയും നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന കേരള കോണ്‍ഗ്രസിന് ഈ വിഷയത്തില്‍ ഒന്നും പറയാനില്ലെന്നും തുഷാര്‍ പറഞ്ഞു.
കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നും അനില്‍ കെ. ആന്റണിയും തുഷാര്‍ വെള്ളാപ്പള്ളിയും ആവര്‍ത്തിച്ചു. മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി പോലും ഈ കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. രണ്ട് മുന്‍ ഡിജിപിമാരും ഇത് ആവര്‍ത്തിച്ചിട്ടുണ്ട്. ലൗ ജിഹാദ് വിഷയത്തില്‍ പ്രതികരിക്കാന്‍ കോട്ടയത്തേയും പത്തനംതിട്ടയിലേയും മറ്റ് സ്ഥാനാര്‍ത്ഥികള്‍ തയ്യാറായിട്ടില്ല. അവര്‍ നിലപാട് വ്യക്തമാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: