വെയിലത്ത് വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുമ്പോൾ ഇതിൽ കുട്ടികളെ തനിയെ ഇരുത്തരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. വാഹനത്തിനുള്ളിൽ ഉണ്ടായേക്കാവുന്ന ഉയർന്ന താപനില കുട്ടികളിൽ നിർജ്ജലീകരണത്തിനും അസ്വസ്ഥതയ്ക്കും കാരണമായേക്കാമെന്ന് കാട്ടിയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എസി സംവിധാനമുള്ള കാറുകളിൽ ആണ് കുട്ടികളെ തനിച്ചാക്കി പോകുന്നത് എങ്കിൽ പോലും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
കുട്ടികളെ വാഹനത്തിൽ തനിച്ചിരുത്തി പോകുമ്പോൾ ശീതീകരണ സംവിധാനം പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയിരിക്കണം. കൂടാതെ കുട്ടികൾക്ക് അധിക വെയിലേൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. പ്രതിദിനം ചൂട് വർദ്ധിക്കുന്നതിനാൽ വളർത്തു മൃഗങ്ങളെയും വാഹനത്തിൽ ഇരുത്തി പോകുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.
വിനോദസഞ്ചാരത്തിനായി കുട്ടികളെ കൊണ്ടുപോകുന്ന വേളയിൽ 11-നും ഉച്ചയ്ക്ക് മൂന്നിനും ഇടയിൽ ഇവർക്ക് നേരിട്ട് ചൂടേൽക്കുന്നില്ലെന്ന് സ്കൂൾ അധികൃതർ നിർബന്ധമായും ഉറപ്പു വരുത്തിയിരിക്കണം. ഉച്ചവെയിലിൽ കർഷകർ കന്നുകാലികളെ മേയുന്നതിനായി വിടുന്നവരും വളർത്തു മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: