തിരുവനന്തപുരം: സ്വാതന്ത്ര്യാനന്തരകാലം മുതല്‍ ഇന്നുവരെ എല്‍ഡിഎഫ് യുഡിഎഫ് ഭരണത്തില്‍ കേരളത്തിനുണ്ടായ തകര്‍ച്ചയുടെ നേര്‍ചിത്രം വരച്ചുകാട്ടി ബിജെപിയുടെ കുറ്റപത്രം പുറത്തിറങ്ങി. വികസനത്തിന്റെ അനന്തസാധ്യതകളെ വേണ്ടവിധം ഉപയോഗിക്കാതെ കഴിഞ്ഞകാലങ്ങളില്‍ കേരള ജനതയെ വഞ്ചിച്ച എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരുകളുടെ ക്രൂരത തുറന്നുകാട്ടുന്നതാണ് കുറ്റപത്രം. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ ബിജെപി കേരളപ്രഭാരി മുൻകേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ കുറ്റപത്രം പ്രകാശനം ചെയ്തു. ബിജെപി ദേശീയ നിര്‍വാഹക സമിതിഅംഗം പി.കെ. കൃഷ്ണദാസ് കുറ്റപത്രം വിശദീകരിച്ചു. കഴിഞ്ഞ 70 വര്‍ഷക്കാലം കേരളം മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ കേരളത്തെ തകര്‍ച്ചയുടെ പാതാളക്കുഴിയില്‍ എത്തിച്ചു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വികസനത്തിന് അനന്തമായ സാധ്യതകളുള്ള കേരളം സാമ്പത്തികമായി തകര്‍ന്നു. ഇതിന് ഉത്തരവാദികള്‍ ഇതുവരെ സംസ്ഥാനം ഭരിച്ച എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരുകളാണ്. ഇതാണ് ബിജെപി പുറത്തിറക്കിയ കുറ്റപത്രത്തില്‍ പറയുന്നത്.
കേരളം സംസ്ഥാനമായി രൂപം കൊള്ളുന്ന സമയത്ത് കേരളം സാമൂഹികരംഗത്തും മറ്റ് ചില മേഖലകളിലും വളര്‍ച്ച കൈവരിച്ചു. എന്നാല്‍ അഴിമതിയിലടിസ്ഥിതമായ എല്‍ഡിഎഫ് യുഡിഎഫ് ഭരണം കേരളത്തെ എല്ലാ അര്‍ത്ഥത്തിലും തകര്‍ത്തു. മാര്‍ക്‌സിസ്റ്റ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാലങ്ങളായി സംസ്ഥാനത്തെ തലമുറകളായുള്ള ജനങ്ങളോട് കാണിച്ചത് ക്രൂരതയാണ്.
ഒരുകാലത്ത് നമ്മളെക്കാള്‍ പിന്നിലായിരുന്ന ചില വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇന്ന് നമ്മളെക്കാള്‍ വികസന രംഗത്ത് മുന്നിലാണ്. കേരളം സാമ്പത്തിക രംഗത്ത് തകര്‍ച്ചയെ നേരിടുകയാണ്. അതുപോലെ കാര്‍ഷിക, വിദ്യാഭ്യാസ ആരോഗ്യ വാണിജ്യവ്യാപാര മേഖലകളില്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നു.
ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കടം വാങ്ങുന്നു. വികസനത്തിന് ചെലവഴിക്കാന്‍ കേരളത്തിന് പണമില്ല.
ആരോഗ്യരംഗം തകര്‍ച്ചയിലേക്കാണ് പോകുന്നത്. 119 കോടിയാണ് ശസ്ത്രക്രിയ ഉപകരണങ്ങല്‍ നല്‍കുന്ന കമ്പനികള്‍ക്ക് കൊടുക്കാനുള്ളത്. അതിനാല്‍ ഇന്ന് ഒരു മെഡിക്കല്‍ കോളജിലും ശസ്ത്രക്രിയ നടക്കുന്നില്ല. ആരോഗ്യ ഇന്‍ഷുറന്‍സിന് പണം നല്‍കാത്തതിനാല്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചികിത്സ ലഭിക്കുന്നില്ല. 1150 കോടിയാണ് സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കാനുള്ളത്. കേരളം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുകയാണ് കേരളത്തില്‍ ഉല്പാദന മേഖല തകര്‍ന്നിരിക്കുന്നുവെന്ന്. കാര്‍ഷിക മേഖലയും വ്യാവസായികമേഖലയും തകര്‍ന്നു. ഈ പതനവും തകര്‍ച്ചയുമാണ് യഥാര്‍ത്ഥ കേരള സ്റ്റോറി. ഇത് തുറന്നു കാണിക്കുമ്പോള്‍ ബിജെപി കേരളത്തിന് വിരുദ്ധമാണെന്ന് പറയുകയാണ്. മുഖ്യമന്ത്രി ഈ സത്യത്തെ തമസ്‌കരിക്കുകയാണ്. 70 വര്‍ഷം ചെയ്യാന്‍ കഴിയാത്തത് അടുത്ത 5 വര്‍ഷം കൊണ്ട് ചെയ്യുമെന്നാണ് എല്‍ഡിഎഫും യുഡിഎഫും പ്രകടന പത്രികയിലൂടെ പറയുന്നത്. ഇത് കേരളത്തിലെ ജനങ്ങളെ അപമാനിക്കലാണ്. കഴിഞ്ഞ 10 കൊല്ലം രാജ്യത്തുണ്ടായ നേട്ടങ്ങള്‍ നിരത്തിയാണ് എന്‍ഡിഎ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാജ്യത്തെ ലോകത്ത് ഒന്നാമതെത്തിക്കാനുള്ള അജണ്ടയുമായിട്ടാണ് ബിജെപി മുന്നോട്ട് പോകുന്നത്. തകര്‍ച്ചയില്‍ നില്‍ക്കുന്ന കേരളത്തിന് ഏകആശ്രയം മോദിയുടെ ഗ്യാരണ്ടിയാണ്. ബിജെപി വികസനത്തിന്റെ രാഷ്‌ട്രീയം അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസും സിപിഎമ്മും വിഭാഗീയ രാഷ്‌ട്രീയമാണ് പറയുന്നത്. 1947 ലേക്ക്, വിഭജനത്തിന്റെ കാലത്തിലേക്കാണ് അവര്‍ രാജ്യത്തെ കൊണ്ടു പോകാന്‍ ശ്രമിക്കുന്നത്. ബിജെപി ചിന്തിക്കുന്നത് 2047നെക്കുറിച്ചാണ്. ഭാരതം ലോകത്ത് ഒന്നാംസ്ഥാനത്തെത്തുന്നതിനെക്കുറിച്ചാണ് ബിജെപി ചിന്തിക്കുന്നത്. വികസനത്തിന്റെ പുതിയ രാഷ്‌ട്രീയം കേരളത്തില്‍ ഉരുത്തിരിഞ്ഞുവരുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഞങ്ങൾ. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നിര്‍വാഹകസമിതി അംഗം കുമ്മനം രാജശേഖരന്‍, ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആര്‍. പത്മകുമാര്‍, സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, സംസ്ഥാന സമിതി അംഗം ആര്‍. പ്രദീപ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: