കൊല്ലം: പരവൂര്‍ കോടതിയില്‍ അസിസ്റ്റന്റ്പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന അഡ്വ. എസ്. അനീഷ്യ ജീവനൊടുക്കിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍. പരവൂര്‍ കോടതിയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പി അബ്ദുള്‍ ജലീല്‍, എ പി പി ശ്യാം കൃഷ്ണ എന്നിവരെയാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ആത്മഹത്യ പ്രേരണാക്കുറ്റമാണ് പ്രതികള്‍ക്കെതിരെയുളളത്. പരവൂര്‍ കോടതിയില്‍ ഹാജരാക്കി പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു.
മേലുദ്യോഗസ്ഥന്റെ ജോലി സമ്മര്‍ദ്ദവും അവഗണനയും സഹപ്രവര്‍ത്തകന്റെ പരിഹാസവും താങ്ങാനാകാതെയാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
ജനുവരി 22ന് ആണ് എസ്. അനീഷ്യ ജീവനൊടുക്കുന്നത്. അനീഷ്യയുടെ 50 പേജുള്ള ഡയറിക്കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു. സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടെയും മാനസിക പീഡനം കാരണം ജീവിതം അവസാനിപ്പിക്കുന്നുവെന്നായിരുന്നു ഡയറിയില്‍ അനീഷ്യ കുറിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: