തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലില്‍ വനിതാ ടിടിഇക്ക് നേരെ കൈയ്യേറ്റ ശ്രമമെന്ന് പരാതി. വനിതകളുടെ ബര്‍ത്തില്‍ ഇരുന്ന പുരുഷനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം. പ്രതിയെ അറസ്റ്റ് ചെയ്ത് കായംകുളം ആര്‍പിഎഫിന് കൈമാറി.
ട്രെയിന്‍ കൊല്ലം കഴിഞ്ഞപ്പോഴാണ് സംഭവം ഉണ്ടായത്. റിസര്‍വ് ചെയ്ത ബര്‍ത്തില്‍ ഇരുന്ന പുരുഷനെ മാറ്റണമെന്ന് രണ്ട് സ്ത്രീകള്‍ ആവശ്യപ്പെട്ട പ്രകാരം അയാളോട് ആവശ്യപ്പെട്ടപ്പോള്‍ അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് ടി ടി ഇ രജനി ഇന്ദിര പറഞ്ഞു. പിന്നാലെ ഇയാള്‍ തന്റെ വീഡിയോ ചിത്രീകരിച്ചതിനെ എതിര്‍ത്തപ്പോള്‍ തല്ലാന്‍ ശ്രമിക്കുകയും മറ്റ് യാത്രക്കാരുടെ ഇടപെടലാണ് തന്നെ രക്ഷിച്ചതെന്നും ടി ടി ഇ പറഞ്ഞു.
ആര്പ്പിഎഫിനെതിരെയും വനിതാ ടിടിഎ ഗുരുതര ആരോപണമുന്നയിച്ചു.പ്രശ്നത്തില്‍ വളരെ ലാഘവത്തോടെയാണ് റെയില്‍ പൊലീസ് പെരുമാറിയതെന്നാണ് ആരോപണം. കൊല്ലം സ്റ്റേഷനില്‍ എത്തിയപ്പോള്‍ രണ്ട് പൊലീസുകാര്‍ എത്തി. പ്രതിയോട് കാര്യങ്ങള്‍ ചോദിച്ച ശേഷം ഇറങ്ങിപ്പോയി. പ്ലാറ്റഫോം ഡ്യൂട്ടിയാണ്, വേറെ ഒന്നും ചെയ്യാനില്ല എന്നാണ് അവര്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: