തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കേരളത്തില്‍ 48 മണിക്കൂര്‍ മദ്യ നിരോധനം വരുന്നു. സംസ്ഥാനത്തെ എല്ലാ മദ്യ വില്‍പ്പനശാലകളും ബുധനാഴ്ച വൈകിട്ട് 6 മണി മുതല്‍ അടച്ചിട്ടും.
രണ്ട് ദിവസം (48 മണിക്കൂര്‍) ആണ് സംസ്ഥാനത്തെ വില്‍പ്പന ശാലകള്‍ അടച്ചിടുക. 24 ന് വൈകിട്ട് 6 മണിക്ക് അടയ്ക്കുന്ന മദ്യ വില്‍പ്പനശാലകള്‍ വോട്ടെടുപ്പ് ദിവസമായ 26 ന് വൈകിട്ട് 6 മണിക്ക് ശേഷമാകും തുറക്കുക.
വോട്ട് എണ്ണല്‍ ദിവസമായ ജൂണ്‍ നാലിനും സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല. തെരഞ്ഞെടുപ്പ് സുഗമമായി നടത്താനുളള എല്ലാ തയാറെടുപ്പുകളും നടത്തിവരികയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: