ദുബായ് : കനത്ത മഴ താറുമാറാക്കിയ ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി.കഴിഞ്ഞ ദിവസം മുതല്‍ സര്‍വീസുകള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കുന്നതായി വിമാനത്താവളം അധികൃതര്‍ പറഞ്ഞു.
ദിവസവും 1400 വിമാനങ്ങളാണ് ദുബായ് വിമാനത്താവളം വഴി സര്‍വീസ് നടത്തുന്നത്.കനത്തമഴുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്‍പ്പെടെ നൂറുകണക്കിന് വിമാനങ്ങളാണ് റദ്ദാക്കിയത്.
ബസ് സര്‍വീസുകള്‍ പൂര്‍ണമായി പുനരാരംഭിച്ചിട്ടുണ്ട്.ദുബായിലെ നാല് മെട്രോ സ്റ്റേഷനുകള്‍ ഒഴികെ മറ്റുളളവ തുറന്നു. ഓഫിസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഫുജൈറ, അല്‍ഐന്‍ എന്നിവിടങ്ങളില്‍ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: