ജമ്മു: സിയാച്ചിലെ സുരക്ഷാ സ്ഥിതിഗതികള്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നേരിട്ടെത്തി അവലോകനം ചെയ്തു. ഇന്ത്യയുടെ പരമാധികാരത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് സിയാച്ചിന്‍ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
‘ഓപ്പറേഷന് മേഘ്ദൂത്’ ന് ശേഷം ഇന്ത്യന്‍ സൈന്യത്തിന്റെ തന്ത്രപ്രധാനമായ മേഖലയിലുള്ള സാന്നിധ്യത്തിന്റെ 40-ാം വര്‍ഷം പിന്നിട്ടതിന് ഒരാഴ്ചയ്ക്കിടെയാണ് രാജ്നാഥ് സിംഗിന്റെ സിയാച്ചിന്‍ സന്ദര്‍ശനം. കാരക്കോറം പര്‍വതനിരകളിലെ സിയാച്ചിന്‍ ഹിമാനി ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സൈനികവല്‍കൃത മേഖലയാണ്. മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും നേരിട്ടാണ് സൈനികര്‍ ഇവിടെ നിലയുറപ്പിച്ചിട്ടുള്ളത്.
സിയാച്ചിനില്‍ വിന്യസിച്ചിരിക്കുന്ന സായുധ സേനാംഗങ്ങളെ മന്ത്രി അഭിസംബോധന ചെയ്തു. ബേസ് ക്യാമ്പ് സന്ദര്‍ശനത്തിനിടെ രക്തസാക്ഷി സ്മാരകത്തില്‍ ഡ്യൂട്ടിക്കിടെ ജീവന് നഷ്ടപ്പെട്ട ധീരരായ ധീരജവാന്മാര്ക്ക് പുഷ്പചക്രം അര്‍പ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: