ന്യൂഡൽഹി: നാല് വർഷ ബിരുദം 75 ശതമാനം മാർക്കോടെ പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഇനി നെറ്റ് പരീക്ഷയ്‌ക്കും പിഎച്ച്ഡിയ്‌ക്കും അപേക്ഷിക്കാവുന്നതാണ്. കൂടാതെ ജെആർഎഫ് ഇല്ലാതെ തന്നെ പിഎച്ച്ഡി നേടാനാകുമെന്നും യുജിസി അറിയിച്ചു. യുജിസി ചെയർമാൻ ജഗദീഷ് കുമാർ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
നിലവിൽ നെറ്റ് പരീക്ഷയ്‌ക്ക് 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമായിരുന്നു യോഗ്യത. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്‌ക്ക് പകരം ഓഫ്ലൈൻ മോഡിലാണ് പരീക്ഷ ഇക്കുറി നടത്തുക. എല്ലാ വിഷയങ്ങളുടെയും പരീക്ഷ നടക്കുക ജൂൺ 16-നാണ്. നെറ്റ് പരീക്ഷയ്‌ക്കുള്ള രജിസ്ട്രേഷൻ ശനിയാഴ്ച ആരംഭിച്ചു. മെയ് 10-ആണ് അവസാന തീയതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: