തിരുവനന്തപുരം: ഇനിയുള്ള ദിവസങ്ങളില്‍ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ കര്‍ക്കശ പരിശോധനയുണ്ടാകും. നിശബ്ദ പ്രചാരണ ദിവസങ്ങളിലാണ് സമൂഹമാധ്യമങ്ങളിലൂടെ ഏറ്റവും കൂടുതല്‍ വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെടുക. ഇത് മുന്‍കൂട്ടി കണ്ടതാണ് ഇലക്ഷന് കമ്മീഷന് കര്‍ക്കശമായ നിരീക്ഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
തെറ്റായതും അപകീര്‍ത്തികരവുമായ പോസ്റ്റുകള്‍ ഇടുന്നവരെ ഉടന്‍ കസ്റ്റഡിയിലെടുക്കാനാണ് നിര്‍ദേശം. പോസ്റ്റുകള്‍ അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യും. ഇതിനായി സമൂഹമാധ്യമ പട്രോളിങ് നടത്താന്‍ പോലീസ് നോഡല്‍ ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ ചട്ടവിരുദ്ധമായ സമൂഹമാധ്യമ പോസ്റ്റുകള്‍ ഇട്ടതിന്റെ പേരില്‍ 67 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: