Wednesday, July 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രതിപക്ഷത്തിന് മറുപടി: ബിജെപി സര്‍ക്കാര്‍ നിലകൊണ്ടത് മുസ്ലീംജനതയ്‌ക്കൊപ്പം; പദ്ധതികള്‍ അക്കമിട്ട് നിരത്തി പ്രധാനമന്ത്രി

Janmabhumi Online by Janmabhumi Online
Apr 23, 2024, 02:59 am IST
in India
അലിഗഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നു

അലിഗഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail

മോദി ജലോറില്‍പറഞ്ഞത്
കോണ്‍ഗ്രസും ഇന്‍ഡി മുന്നണിയും കണ്ണുവയ്‌ക്കുന്നത് ഇന്നാട്ടിലെ ജനങ്ങളുടെ സ്വത്തുക്കളിലും വരുമാനത്തിലുമാണ്. അവര്‍ അധികാരത്തിലെത്തിയാല്‍ ഓരോരുത്തര്‍ക്കും എത്ര സ്വത്തുïെന്നും ഓരോരുത്തരും എത്ര സമ്പാദിക്കുന്നുïെന്നും അന്വേഷിക്കുമെന്നാണ് പറയുന്നത്. നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും താലിമാലയുï്. അതില്‍ പോലും കണ്ണുവെച്ചാണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നത്. മുസ്ലീങ്ങള്‍ക്കാണ് രാജ്യത്തിന്റെ സമ്പത്തില്‍ പ്രഥമ അവകാശം എന്നാണ് അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് പറഞ്ഞത്. അതിന്റെ അര്‍ത്ഥം അവര്‍ രാജ്യത്തിന്റെ സമ്പത്ത് കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും നല്‍കുമെന്നല്ലേ. നിങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് കൊടുക്കാന്‍ തയാറാകുമോ. രാജ്യത്തിന്റെ സമ്പത്തില്‍ പ്രഥമ അവകാശം മുസ്ലീങ്ങള്‍ക്കാണ് എന്നാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ പറഞ്ഞത്. സഹോദരീ സഹോദരന്മാരേ, അമ്മമാരുടെയും സഹോദരിമാരുടെയും താലിമാല പോലും ഈ അര്‍ബന്‍ നക്സലുകള്‍ വെറുതെവിടില്ല.

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ പ്രസംഗം വളച്ചൊടിച്ച് വിവാദമാക്കാന്‍ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നതിനിടെ രാജ്യത്തെ മുസ്ലീം സമൂഹത്തിനായി എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ അലിഗഡില്‍ നടത്തിയ പ്രസംഗത്തിലാണ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ രാജ്യത്തെ മുസ്ലീം സമൂഹത്തിനുവേണ്ടി നടപ്പാക്കിയ പദ്ധതികള്‍ അക്കമിട്ട് നിരത്തിയത്.

മുസ്ലീംജനതയ്‌ക്കൊപ്പമാണ് ബിജെപി സര്‍ക്കാര്‍ നിലകൊണ്ടത്. മുസ്ലീം പെണ്‍കുട്ടികളുടെ കണ്ണുനീരു തുടച്ചത് ബിജെപി സര്‍ക്കാരാണ്, മോദി പറഞ്ഞു. നേരത്തെ ഹജ്ജ് ക്വാട്ട കുറവായതിനാല്‍ കൈക്കൂലി കൊടുത്തും മറ്റും ഹജ്ജിന് പോകേണ്ട ഗതികേടായിരുന്നു രാജ്യത്തെ മുസ്ലീം പൗരന്മാര്‍ നേരിട്ടിരുന്നത്. സമൂഹത്തില്‍ വലിയ സ്വാധീനമുള്ളവര്‍ക്ക് മാത്രം ഹജ്ജിനുപോകാന്‍ കഴിയുന്നതായിരുന്നു അവസ്ഥ. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഭാരതത്തിലെ മുസ്ലീം സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കുമുള്ള ഹജ്ജ് ക്വാട്ട ഉയര്‍ത്തണമെന്ന് സൗദിഅറേബ്യയിലെ രാജാവിനോട് അഭ്യര്‍ത്ഥിച്ചതിന്റെ ഫലമായി വലിയ മാറ്റമുണ്ടായി. ഹജ്ജ് ക്വാട്ട ഉയര്‍ത്തിയെന്ന് മാത്രമല്ല, വിസ ചട്ടങ്ങള്‍ ലളിതമാക്കുകയും ചെയ്തു. നേരത്തെ മുസ്ലീം അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഒറ്റയ്‌ക്ക് ഹജ്ജിന് പോകാന്‍ സാധിക്കില്ലായിരുന്നു. എന്നാലിന്ന് മെഹറം ഇല്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജിന് പോകാന്‍ സാധിക്കും. അതിനാല്‍, ഹജ്ജിന് പോകണമെന്ന മോഹം സാക്ഷാത്കരിച്ച ആയിരക്കണക്കിന് മുസ്ലീം സഹോദരിമാരുടെ അനുഗ്രഹം തന്നോടൊപ്പമുണ്ട്.

പ്രീണനരാഷ്‌ട്രീയം കളിച്ചെന്നല്ലാതെ കോണ്‍ഗ്രസും എസ്പിയും അടക്കമുള്ള പാര്‍ട്ടികള്‍ മുസ്ലീങ്ങളുടെ രാഷ്‌ട്രീയവും സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമിട്ട് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. പസ്മന്ദാ മുസ്ലീങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് ബിജെപി ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ അങ്ങനെ തന്നെ തുടരണമെന്ന് ആഗ്രഹിച്ചവരാണ് മറ്റ് പാര്‍ട്ടിക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുത്തലാഖ് കാരണം അനവധി മുസ്ലീം പെണ്‍മക്കളുടെ ജീവിതം ദുരിതപൂര്‍ണമായി. ഇത്തരത്തില്‍ ജീവിതം നശിപ്പിക്കപ്പെടുന്നവരുടെ മാതാവും പിതാവും സഹോദരനുമൊക്കെ പ്രതിസന്ധിയിലായി. ഇന്ന് മുത്തലാഖ് നിരോധിച്ചുകൊണ്ട് അവരുടെ ജീവിതത്തിന് സുരക്ഷയൊരുക്കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. കഴിഞ്ഞ തവണ അലിഗഡില്‍ വന്നപ്പോള്‍ കോണ്‍ഗ്രസും എസ്പിയും പുലര്‍ത്തിവരുന്ന സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും പ്രീണനത്തിന്റെയും ഫാക്ടറികള്‍ അടച്ചുപൂട്ടാന്‍ നിങ്ങളോരോരുത്തരോടും അഭ്യര്‍ത്ഥിച്ചിരുന്നു. നിങ്ങള്‍ വളരെ ശക്തമായ പൂട്ടാണ് ആ ഫാക്ടറികള്‍ക്ക് നല്‍കിയിരിക്കുന്നത്. അതിന്റെ താക്കോല്‍ കണ്ടെത്താന്‍ ഇതുവരെയും കോണ്‍ഗ്രസിനും എസ്പിക്കും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഞായറാഴ്ച രാജസ്ഥാനിലെ ജലോറില്‍ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം എടുത്താണ് അനാവശ്യവിവാദമുണ്ടാക്കാന്‍ കോണ്‍ഗ്രസും മറ്റുപ്രതിപക്ഷപാര്‍ട്ടികളും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്.

Tags: BJP governmentLoksabha Election 2024Modiyude GuaranteeMuslim peoplePrime Minister
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അര്‍ജന്റീനയ്‌ക്ക് മോദിയുടെ സമ്മാനം ഫ്യൂഷൈറ്റ് കല്ലില്‍ അലങ്കരിച്ച വെള്ളി സിംഹവും മധുബനി പെയിന്റിംഗും

India

വിധവകളായ സ്ത്രീകൾക്ക് ഇനി മുതൽ പ്രതിമാസം 4000 രൂപ ലഭിക്കും ; പാവപ്പെട്ട വനിതകൾക്കൊപ്പം ഗോവയിലെ ബിജെപി സർക്കാർ  

India

പ്രധാനമന്ത്രി രാഷ്‌ട്രീയ ബാലപുരസ്‌ക്കാര്‍ : പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളില്‍ നിന്ന് നാമനിര്‍ദ്ദേശം ക്ഷണിച്ചു

Kerala

മോദി ഒരു മതത്തേയും തള്ളിക്കളഞ്ഞിട്ടില്ല; പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മനസിലാക്കിക്കൊണ്ട് : സ്വാമി സച്ചിദാനന്ദ

ന്യൂദല്‍ഹിലെ വിജ്ഞാന്‍ ഭവനില്‍ ഗുരുദേവ-ഗാന്ധിജി സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനാരായണ ഗുരുദേവന്റെ 
ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രണമിക്കുന്നു.
Kerala

ഗുരുദേവ-ഗാന്ധിജി സമാഗമം ഭാരതത്തിന് ഊര്‍ജസ്രോതസ്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ബ്രിക്സിലും മുഴങ്ങിയത് ഭാരതത്തിന്റെ ശബ്ദം

ഹേമചന്ദ്രന്‍ കൊലക്കേസ്: മുഖ്യപ്രതി നൗഷാദ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിൽ

ടെക്സാസിലെ വെള്ളപ്പൊക്കത്തിന് പിന്നാലെ ന്യൂ മെക്സിക്കോയിലും മിന്നല്‍പ്രളയം

ഇസ്രായേൽ ആക്രമണങ്ങളിൽ എത്ര പേർ കൊല്ലപ്പെട്ടു ? കണക്ക് വിവരങ്ങൾ പുറത്ത് വിട്ട് ഇറാൻ ഭരണകൂടം

മന്ത്രിയെ പഠിപ്പിച്ചു, ജനങ്ങളെ ശിക്ഷിച്ചു; പണിമുടക്ക് നിർബന്ധിത ബന്ദാക്കി

പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഉത്ഭവവും വളര്‍ച്ചയും

ആദ്യം ആത്മപരിശോധന, എന്നിട്ടാകാം പണിമുടക്ക്

ഈ പണിമുടക്ക് തീര്‍ത്തും അനാവശ്യം

ചൈനയും പാകിസ്ഥാനും ബംഗ്ലാദേശും ഒന്നിക്കുന്നത് ഇന്ത്യയ്‌ക്ക് അപകടകരമാണ് : സിഡിഎസ് അനിൽ ചൗഹാൻ 

ഒരു പ്രത്യേക വിഭാഗത്തിനോ വ്യക്തിക്കോ, രാഷ്‌ട്രീയക്കാരന് മാത്രമോ വേണ്ടിയുള്ളതല്ല ഈ രാജ്യം, നിങ്ങൾ രാജാവല്ല: ഡിഎംകെ നേതാവിനെതിരെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies