ഇടുക്കി: പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ ചരിത്ര പ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണമി ഉത്സവം ഇന്ന്. കേരള, തമിഴ്‌നാട് സര്‍ക്കാരുകള്‍ സംയുക്തമായാണ് ഉത്സവം നടത്തുന്നത്.
വര്‍ഷത്തില്‍ ചൈത്ര പൗര്‍ണമി ദിവസത്തില്‍ മാത്രമാണ് ഇവിടെ പൂജ. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ ഉത്സവനാളില്‍ കേരളം, തമിഴ്നാട് ശൈലികളിലെ പൂജകളാണ്. അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്. രാവിലെ ആറു മണി മുതല്‍ ഒന്നാം ഗേറ്റിലൂടെ ഭക്തരെ കയറ്റിവിടും.
സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് പാസ് നല്‍കിയിട്ടുള്ള വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും യാത്രാനുമതി. ഉച്ചക്ക് 2.30ന് ശേഷം ആരെയും മലമുകളിലേക്ക് വിടില്ല.
വൈകിട്ട് 5.30ന് ശേഷം ക്ഷേത്രപരിസരത്ത് ആരെയും അനുവദിക്കില്ല. പുലര്‍ച്ചെ 4 മുതല്‍ ഇരുസംസ്ഥാനങ്ങളിലെയും പൂജാരിമാര്‍, സഹായികള്‍ എന്നിവരെ ക്ഷേത്രത്തിലേക്ക് കടത്തിവിടും.
കേരള – തമിഴ്‌നാട് അതിര്‍ത്തിയില്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ പരിധിയിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കണ്ണകി ക്ഷേത്രം. പുരാതന ക്ഷേത്ര മാതൃകയുടെ ബാക്കിഭാഗങ്ങളാണ് ഇവിടെയുള്ളത്. പെരിയാര്‍ വന്യജീവി സങ്കേതത്തിലൂടെ 13 കിലോമീറ്റര്‍ മലമുകളിലേക്ക് യാത്രചെയ്താല്‍ സമുദ്രനിരപ്പില്‍ നിന്ന് 13,377 മീറ്റര്‍ ഉയരത്തിലുള്ള ക്ഷേത്രത്തില്‍ എത്താം.
ഇടുക്കി, തേനി ജില്ലാ ഭരണാധികാരികളും, പോലീസ് മേധാവിമാരും യോഗം ചേര്‍ന്നാണ് ആഘോഷങ്ങള്‍ക്ക് രൂപം നല്‍കുന്നത്.
ചിലപ്പതികാരം കാലഘട്ടത്തെ കണ്ണകി കോവലന്മാരുടെ ജീവിതവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് മംഗളാദേവി ക്ഷേത്രത്തിന്റെ ഉത്പത്തിക്ക് ആധാരമത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: