കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ നിന്നും ഒരു കോടി 20 ലക്ഷം രൂപയുടെ ആഭരണം മോഷ്ടിച്ച ബിഹാർ സ്വദേശി മുഹമ്മദ് ഇർഷാദിനെ ഒരു മീശമാധവനോ കായംകുളം കൊച്ചുണ്ണിയോ ആക്കിമാറ്റാന്‍ ശ്രമം. താന്‍ മോഷ്ടിക്കുന്ന വസ്തുക്കള്‍ സ്വന്തം നാട്ടിലെ ജനകീയ ആവശ്യങ്ങള്‍ക്ക് നല്‍കുമെന്ന മുഹമ്മദ് ഇര്‍ഷാദിന്റെ മൊഴിയാണ് കള്ളനെ കായംകുളം കൊച്ചുണ്ണിയാക്കും ഇംഗ്ലീഷിലോ റോബിന്‍ ഹുഡ്ഡായും മീശമാധവനായും ഒക്കെ അവതരിപ്പിക്കുന്നത്.
ഇപ്പോഴേ ചില മാധ്യമങ്ങള്‍ ഈ പ്രചാരണം ഏറ്റെടുത്തു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും മുഹമ്മദ് ഇര്‍ഷാദിനുള്ള വാഴ്‌ത്തുപാട്ടുകള്‍ തുടങ്ങിക്കഴിഞ്ഞു. ബീഹാറിലെ സീതാമഡി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഗുല്‍ഷന്‍ ആണ് മുഹമ്മദ് ഇര്‍ഷാദിന്റെ ഭാര്യ.
തിരുവനന്തപുരത്തെ ഒരു ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയതും മുഹമ്മദ് ഇര്‍ഷാദാണ്. ആറോളം സംസ്ഥാനങ്ങളിൽ പത്തൊമ്പതോളം കേസുകളിൽ പ്രതിയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ പറയുന്നു.
സംഭവം നടന്ന് പതിനഞ്ച് മണിക്കൂറിനകം തന്നെ കള്ളനെ പിടിക്കാനായത് പോലീസിന്റെ അഭിമാന നേട്ടമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ഇതില്‍ മാംഗ്ലൂര്‍ പൊലീസ് നീട്ടിയ സഹായഹസ്തവും പ്രതിയെ പിടിക്കാന്‍ സഹായകരമായി. ജോഷിയുടെ വീട്ടില്‍ നിന്നും നഷ്ടമായ മുഴുവന്‍ ആഭരണങ്ങളും കണ്ടെത്തി.
ഇനിയിപ്പോള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും മറ്റും ഈ കായംകുളം കൊച്ചുണ്ണിക്ക് വാഴ്‌ത്തുപാട്ടായി ഇറങ്ങുമോ എന്ന ഭയത്തിലാണ് പൊലീസ്. ഈ മാസം 20ന് കേരളത്തിൽ എത്തിയ ഇയാൾ സമ്പന്നർ താമസിക്കുന്ന പ്രദേശം ഗൂഗിളിൽ തിരഞ്ഞിരുന്നു. പണക്കാരില്‍ നിന്നും പിടിച്ച് പറിച്ച് പാവങ്ങള്‍ക്ക് കൊടുക്കുന്ന കള്ളനാണ് താന്‍ എന്നാണ് മുഹമ്മദ് ഇര്‍ഷാദ് പൊലീസിന് നല്‍കിയ മൊഴി. ഇങ്ങിനെയെങ്കില്‍ ഇനി പാവങ്ങളുടെ പാര്‍ട്ടി ഈ കായംകുളം കൊച്ചുണ്ണിയെ സപ്പോര്‍ട്ട് ചെയ്യുമോ? ആരെങ്കിലും പ്രതിക്ക് നാട് വിടാൻ അടക്കം സഹായം നല്‍കിയോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതിയെ പിടികൂടുന്നതിന് കര്‍ണാടക പോലീസും തങ്ങളെ ഏറെ സഹായിച്ചുവെന്ന് കേരള പൊലീസ് പറയുന്നു. രമണ്‍ ഗുപ്ത ഐപിഎസ് ആണ് കര്‍ണാകയിലെ കാര്യങ്ങള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്തതെന്നും അന്വേഷണം സംഘം പറയുന്നു. പ്രതി മുംബൈയിലേക്കുള്ള യാത്രയിലായിരിക്കെയാണ് പിടിയിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: