ബെംഗളൂരു: ലൗ ജിഹാദിന് ഇരയായി കൊലപ്പെട്ട നേഹ ഹിരേമഠിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ. കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. നീതി ലഭിക്കാന്‍ കൂടെയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
ഞായറാഴ്ച വൈകിട്ടാണ് നദ്ദ നേഹയുടെ വീട്ടിലെത്തിയത്. നേഹയുടെ മരണം കര്‍ണാടകയില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയതിനിടെയാണ് സന്ദര്‍ശനം.
പ്രതികളെ പിടികൂടുന്നതില്‍ പോലീസിന്റ ഭാഗത്ത് നിന്ന് മനപൂര്‍വം വീഴ്ച ഉണ്ടായതായി പിതാവ് ആരോപിച്ചിരുന്നു. സംഭവത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. ഇതിനിടയിലാണ് നദ്ദയുടെ സന്ദര്‍ശനം. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയതായിരുന്നു നദ്ദ.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും ന്യൂനപക്ഷ പ്രീണന നയങ്ങളുടെ ഭാഗമായാണ് സംഭവം ലൗ ജിഹാദ് അല്ല എന്ന് പറയുന്നതെന്ന് നദ്ദ കുറ്റപ്പെടുത്തി. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീവ്രവാദികളോടും സാമൂഹികവിരുദ്ധരോടും മൃദുസമീപനം കാണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഹുബ്ബള്ളിയിലുള്ള ബിവിബി കോളജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന നേഹയെ മുന്‍ സഹപാഠി മുഹമ്മദ് ഫയാസ് കാമ്പസില്‍ വച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഹുബ്ബള്ളി-ധാര്‍വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലറാണ് കൊല്ലപ്പെട്ട നേഹയുടെ അച്ഛന് നിരഞ്ജന് ഹിരേമഠ്. മകള്‍ ലൗ ജിഹാദിന്റെ ഇരയാണെന്ന് അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ ഇത് മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവര്‍ നിഷേധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: