ചേര്‍ത്തല: എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും രാജ്യത്തെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ മുഹമ്മ മണ്ഡലം പര്യടനം മരുത്തോര്‍വട്ടം ആറാട്ടുകുളത്തിന് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാനൂറ് പ്ലസിന്റെ കൂടെ നില്‍ക്കണോ നാല്‍പ്പത് പ്ലസിന്റെ കൂടെ നില്‍ക്കണോ എന്നത് മാത്രമാണ് ജനങ്ങളുടെ മുന്നിലുള്ള ചോദ്യം.
ലോക്സഭയില്‍ കൂവാനും ഗാന്ധിപ്രതിമയ്ക്ക് കീഴെയിരുന്ന് സമരം ചെയ്യാനുമല്ല ജനപ്രതിനിധികളെ തെരഞ്ഞെടുക്കേണ്ടത്. ആലപ്പുഴക്കാര് മനസുവെച്ചാല്‍ നാനൂറ് ജനപ്രതിനിധികളിലൊരാളായി ശോഭ, മോദിജിയോടൊപ്പം കൈകോര്‍ത്തുനിന്ന് ആലപ്പുഴയെ വികസനക്കുതിപ്പിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേഖലാ പ്രസിഡന്റ് ബൈജു മഞ്ചാടിക്കരി അദ്ധ്യക്ഷനായി. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എസ്. ജ്യോതിസ് ആമുഖപ്രഭാഷണം നടത്തി.
ബിജെപി നാഷണല്‍ കൗണ്‍സില്‍ അംഗം വെള്ളിയാകുളം പരമേശ്വരന്, നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ചെയര്മാന് കുരുവിള മാത്യൂസ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ടി. സജീവ് ലാല്‍, മണ്ഡലം പ്രസിഡന്റ് കെ. കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ രാഘ്വിന് ചന്ദ്, ബൈജു വിശ്വനാഥന്, ബിഡിജെഎസ് ജില്ലാ കമ്മിറ്റി അംഗം സോമന്, രാജശ്രീ നിഖില്‍ രാജ് എന്നിവര്‍ പ്രസംഗിച്ചു.
നൂറ് കണക്കിന് പ്രവര്‍ത്തകരാണ് ഇരുചക്രവാഹനങ്ങളുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെ അനുഗമിച്ചത്. റോഡിനിരുവശവുമുള്ള വഴികളില്‍ താമരയും റോസാപുഷ്പങ്ങളുമായി അമ്മമാരുള്‍പ്പെടെയുള്ളവര്‍ കാത്തുനിന്നു. മരുത്തോര്‍വട്ടത്ത് നിന്ന് ആരംഭിച്ച പര്യടനം വാരനാട്, കൊക്കോതമംഗലം, ആല്‍ത്തറ, പുത്തനമ്പലം, പുത്തനങ്ങാടി, കായിപ്പുറം, മുഹമ്മ, കുന്നുംപുറം, തയ്യില്‍ ക്ഷേത്രം, അര്‍ത്തുങ്കല്‍ പള്ളി എന്നിവിടങ്ങളിലെ ഗംഭീര സ്വീകരണത്തിന് ശേഷം അരീപ്പറമ്പ് കവലയില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: